kerala

ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന് അടൂര്‍ പറഞ്ഞത് കള്ളം ; ഡയറക്ടറുടെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചു ; പരാതികളിൽ ഉറച്ച് തൊഴിലാളികൾ

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികള്‍. കൂട്ടത്തിലൊരാള്‍ ദലിത് വിഭാഗത്തില്‍നിന്നാണ്. മൂന്നുപേര്‍ ഒ.ബി.സിക്കാരെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലെ ശുചിമുറി കഴുകിപ്പിച്ചെന്ന ആരോപണം വനിതാ തൊഴിലാളികള്‍ ആവര്‍ത്തിച്ചു.

വിവാദങ്ങൾക്കിടെ ഇന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍.നാരായണൻ ഫിലിം ഇസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്ന് തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ അടൂര്‍ പറഞ്ഞു. ഡയറക്ടര്‍ ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങള്‍ ഒരുഭാഗം മാത്രമാണ് കേട്ടത്. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം.

ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ അഹോരാത്രം പരിശ്രമിച്ച ആളാണ് ശങ്കര്‍ മോഹനെന്നും ചലച്ചിത്ര മേഖലയില്‍ ശങ്കര്‍ മോഹനോളം അറിവോ പരിചയമോ ഉള്ള ആളില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിക്ക് ശേഷം പ്രതികരിച്ചു.

Karma News Network

Recent Posts

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

5 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

33 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

3 hours ago