national

കശ്മീർ മാറുന്നു, 30 വർഷങ്ങൾക്ക് ശേഷം ബോളിവുഡ് സിനിമാ പോസ്റ്ററുകൾ രംഗത്ത്

കശ്മീരിൽ 30 വർഷങ്ങൾക്ക് ശേഷം ബോളിവുഡ് സിനിമാ പോസ്റ്ററുകൾ. റേഡിയോ കശ്മീർ റോഡ്, ദാൽ തടാകം, തുടങ്ങി വിവിധ സ്ഥലങ്ങളിൽ പുതിയ പോസ്റ്ററുകൾ രംഗത്ത് എത്തിയിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനാകുന്ന ‘ഭോല’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ് സംസ്ഥാനത്തെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ വർഷം ആദ്യത്തെ മൾട്ടി പ്ലക്സ് തിയേറ്റർ പ്രവർത്തനം തുടങ്ങിയിരിക്കുന്നു. 1990-കളിൽ തീവ്രവാദം ശക്തിയാർജിച്ച ശേഷം കശ്മീരിലെ സിനിമാ തിയേറ്ററുകൾ അടച്ചുപൂട്ടുകയായിരുന്നു. തീവ്രവാദവും അക്രമ സംഭവങ്ങളും ശക്തിയാർജിക്കും മുൻപ് കശ്മീർ സിനിമാ നിർമാതാക്കളുടെ പറുദീസയായിരുന്നു. കശ്മീരിലെ സിനിമാ പ്രേമികൾക്ക് വലിയ ആവേശം പകർന്നു കൊണ്ടാണ് കഴിഞ്ഞ വർഷം മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചത്. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാൽ, പല സിനിമാ പ്രവർത്തകരും കാശ്മീർ സന്ദർശിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം. ഇവിടെ സിനിമാ സംസ്കാരം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുമായി സർക്കാരും മുന്നോട്ടു പോകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

‘ഞാൻ 25 തവണയെങ്കിലും കശ്മീരിൽ പോയിട്ടുണ്ട്, പക്ഷേ ഇതിനു മുൻപ് എവിടെയും സിനിമാ പോസ്റ്ററുകൾ കണ്ടിട്ടില്ല. ഇത്തരം കാഴ്ചകൾ ധാരാളമുള്ള മുംബൈയിൽ നിന്നാണ് ഞാൻ വരുന്നത്. ഇതാദ്യമായാണ് ദാൽ തടാകത്തിന് ചുറ്റും ഞാൻ സിനിമാ പോസ്റ്ററുകൾ കാണുന്നത്’, വിനോദസഞ്ചാരിയായ വിനയ് എന്നയാൾ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരിക്കുന്നു.

സംസ്ഥാനത്തേക്ക് സിനിമകളെയും സിനിമാ പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീനഗറിലെ ഒരു സിനിമാ പ്രേമിയായ മുഷ്താഖ് അഹമ്മദ് പറഞ്ഞു. ‘വർഷങ്ങൾക്ക് ശേഷം ഞങ്ങൾ സിനിമാ പോസ്റ്ററുകൾ കാണുന്നു. സിനിമ ഇവിടെ വളരെ ആവശ്യമുള്ള ഒരു കാര്യം’, അദ്ദേഹം പറഞ്ഞു.

കാശ്മീരിലെ തെരുവുകളിൽ ഒരു കാലത്ത് വലിയ ബാനറുകളും പോസ്റ്ററുകളും പതിച്ചിരുന്നു. കശ്മീരിലെ പത്രങ്ങളിൽ സിനിമാ പരസ്യങ്ങൾ നിറഞ്ഞു നിന്ന ഒരു കാലവും ഉണ്ടായിരുന്നു. സംസ്ഥാനത്ത് നിരവധി സിനിമാ തിയേറ്ററുകളും ഉണ്ടായിരുന്നു. പക്ഷേ ഈ ദൃശ്യങ്ങൾ പിന്നീട് പൂർണമായും അപ്രത്യക്ഷമാവുകയാണ് ഉണ്ടായത്. ഇതിന് മുൻപ് കശ്മീരിൽ സിനിമാ തിയേറ്ററുകൾ തുറക്കാനുള്ള ശ്രമങ്ങൾ പല തവണ നടത്തുമ്പോഴും പരാജയമായിരുന്നു ഫലം. കശ്മീരിന്റെ മണ്ണിൽ സിനിമാശാലകളും മൾട്ടിപ്ലക്സും തുറക്കാനുള്ള ശ്രമങ്ങൾ അന്നൊന്നും അത്ര എളുപ്പമായിരുന്നില്ല. ഇന്ന് സ്ഥിതിയാകെ മാറി.

കശ്മീരിൽ സിനിമകളുടെ ഷൂട്ടിംഗിനെ സഹായിക്കുന്ന തരത്തിൽ ഒരു ചലച്ചിത്ര നയം സർക്കാർ അടുത്തിടെ കൊണ്ട് വന്നിരുന്നു. പല മുൻനിര സംവിധായകരും ഇപ്പോൾ ജമ്മു കശ്മീർ സർക്കാരിന്റെ പിന്തുണയോടെ സിനിമകൾ ചിത്രീകരിക്കുകയാണ്. കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ രൂക്ഷമായപ്പോൾ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത് സിനിമാ തിയേറ്ററുകൾക്കായിരുന്നു.

1989 ഓഗസ്റ്റിൽ, എയർ മാർഷൽ നൂർ ഖാന്റെ നേതൃത്വത്തിലുള്ള തീവ്രവാദ ഗ്രൂപ്പായ അള്ളാ ടൈഗേഴ്‌സ് (ഇതിപ്പോൾ ഇല്ല) പ്രാദേശിക പത്രങ്ങൾ വഴി പ്രദേശത്തെ തിയേറ്ററുകൾക്കും ബാറുകൾക്കും നിരോധനം പ്രഖ്യാപിക്കുകയുണ്ടായി. ആദ്യം, നാട്ടുകാർ ഈ പ്രഖ്യാപനത്തെ നിസാരമായാണ് കണ്ടതെങ്കിലും പിന്നീട് തീവ്രവാദികളുടെ ഭീഷണി വർദ്ധിച്ചു വരുകയും,അവർ ചില തിയേറ്ററുകൾക്ക് തീയിടും ഉണ്ടായി. 1989 ഡിസംബർ 31 ഓടെ കശ്മീരിലെ എല്ലാ സിനിമാ തിയേറ്ററുകളും അതോടെ അടച്ചുപൂട്ടുകയാണ് ഉണ്ടായത്.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

8 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

24 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

39 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

59 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago