പുണെ: കെട്ടിടത്തിൽ തൂങ്ങി കിടന്ന് റീൽ ചിത്രീകരിച്ച പെൺകുട്ടിക്കും സുഹൃത്തുക്കൾക്കും എതിരെ കേസ്. പുണെ സ്വദേശികളായ പെൺകുട്ടിയും സുഹൃത്തുകളുമാണ് അപകടത്തിന് വഴിവെക്കുന്ന തരത്തിൽ ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിച്ചത്. കോട്ട പോലെയുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ഒരു പെൺകുട്ടി തൂങ്ങിക്കിടക്കുന്നതാണ് റീൽ ചിത്രീകരിച്ചത്.
ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ കൂടുതൽ വകുപ്പുകൾ ചുമത്താൻ പൊലീസ് തയാറായില്ല. സമ്മർദത്തിന് വഴങ്ങിയാണോ ഇത്തരം പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിക്കാണ് പെൺകുട്ടിയെയും സുഹൃത്തുകളെയും വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്യുന്നത്.
കെട്ടിടത്തിന്റെ അരികിൽ നിന്ന് ആൺകുട്ടിയുടെ കൈയിൽ പിടിച്ച് പെൺകുട്ടി ആടുന്നതും സുഹൃത്തായ മറ്റൊരാൾ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വലിയ കല്ലുകൾ നിറഞ്ഞ സ്ഥലത്തെ ബഹുനില കെട്ടിടത്തിലാണ് കൗമാരാക്കാരായ നാലംഗ സംഘം റീൽ ചിത്രീകരണത്തിൽ ഏർപ്പെട്ടത്. സുരക്ഷാ മുൻകരുതലില്ലാതെ അപകടകരമായ നിലയിൽ റീൽ ചിത്രീകരിച്ചതിനെതിരെ രൂക്ഷ വിമർശനമാണ്
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…