topnews

വിമർശനങ്ങളായിൽ ക്ഷുപിതനായി ധനമന്ത്രി, മുഖ്യമന്ത്രിയുടെ വീട്ടിൽ പാർക്ക് ചെയ്യാനല്ല ബസ് തയ്യാറാക്കുന്നത്

കൊട്ടാരക്കര : മുഖ്യമന്ത്രിയുടെ വീട്ടിൽ കൊണ്ടുപോയി പാർക്ക് ചെയ്യാനല്ല ബസ് തയ്യാറാക്കുന്നതെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. എല്ലാമന്ത്രിമാരും സ്വന്തം വാഹനങ്ങളിൽ പോകുന്നതിന്റെ ചെലവുകുറയ്ക്കാനാണ് നവകേരളസദസ്സ്‌ യാത്രയ്ക്ക് ബസ് സജ്ജമാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. മണ്ഡലത്തിൽ ആദ്യ സർക്കാർ ബി.എസ്‌സി. നഴ്‌സിങ്‌ കോളേജിന്റെ ഉദ്ഘാടനം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് സ്റ്റേഷനിൽ വലതുകാൽവച്ചു കയറിയാലും ഇടതുകാൽവച്ചു കയറിയാലും അടിയെന്ന കഥപോലെയാണ് സർക്കാരിനെതിരായ വിമർശനങ്ങൾ. അനാവശ്യവിവാദങ്ങളുയർത്തി വികസനപ്രവർത്തനങ്ങളെ തമസ്കരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അതേസമയം നവകേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാന്‍ 1.05 കോടിയുടെ ആഡംബര ബസ് ആണ് തയ്യാറാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള പ്രത്യേക ബസിനുള്ള ഫണ്ട് അനുവദിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉണ്ടായി. ആഡംബര സൗകര്യങ്ങളുള്ള ബസിനായി ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് ഫണ്ട് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് ധനവകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. ബെൻസ് കമ്പനിയുടെ 25 പേർക്ക് സഞ്ചരിക്കാനാകുന്ന ബസ്സാണ് അനുവദിച്ചിരിക്കുന്നത്. ബെം​ഗളൂരുവിൽ നിന്നുള്ള ബസ് നവീകരണത്തിന് ശേഷം കെ.എസ്.ആർ.ടി.സിക്ക് കെെമാറിയിട്ടുണ്ടെന്നാണ് വിവരം.

എന്നാൽ, ബസ് അനുവദിക്കുന്നത് ആഡംബരമല്ലെന്നാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ആവശ്യം കഴിഞ്ഞതിന് ശേഷം ബസ് ടൂറിസം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ 22-നാണ് കെ.സ്വിഫ്റ്റിന്റെ പേരിൽ 1,05,20,000 രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകര്‍ കത്ത് നല്‍കിയത്.

karma News Network

Recent Posts

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

24 mins ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

39 mins ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

42 mins ago

പവിത്രാ ജയറാമിന്റെ മരണം ദുഖത്തിലാഴ്ത്തി, സീരിയല്‍ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കി

തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ അല്‍കാപൂരയിലുളള വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, പ്രതിയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കോഴിക്കോട്: പന്തീരങ്കാവിലെ നവവധുവിനെതിരെയുള്ള ഗാര്‍ഹിക പീഡനകേസില്‍ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. യുവതിയെ അക്രമിച്ച സംഭവത്തില്‍…

1 hour ago

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് ഒടിടിയിലേക്ക്

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രമാണ് ജയ് ഗണേഷ്. വിഷു റിലീസായിട്ടെത്തിയതാണ് ജയ് ഗണേഷ്. കേരള ബോക്സ് ഓഫീസില്‍ വൻ…

2 hours ago