national

ഇത്രയും പണം കിട്ടിയിട്ടില്ലെങ്കിൽ കേരള സർക്കാർ പറയണം , കണക്കുകൾ നിരത്തി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലത്ത് നൽകിയതിനെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകിയെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തിനിടെ 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായും 1,43,117 കോടി രൂപ ​ഗ്രാൻഡായും നൽകിയെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. എൻഡിഎ സർക്കാരിന്റെ പത്തുവർഷത്തെയും യുപിഎ സർക്കാരിന്റെ പത്തുവർഷത്തെയും കണക്കുകൾ തമ്മിൽ താരതമ്യം ചെയ്തായിരുന്നു രാജ്യസഭയിൽ മന്ത്രി കേരളത്തിന് നൽകിയ പണത്തിന്റെ കണക്കുകൾ നിരത്തിയത്.

കേന്ദ്ര സർക്കാർ അവഗണനയ്‌ക്കെതിരെയുള്ള കേരളത്തിന്റെ സമരം ഡൽഹിയിൽ നടക്കുമ്പോഴാണ് നികുതി വിഹിതകണക്കുമായി മന്ത്രി രംഗത്തെത്തിയത്. ഈ കണക്കുകളെല്ലാം സുതാര്യമാണെന്നും ഇത്രയും പണം കിട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് കേരള സർക്കാരിന് പറയാമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. 2014–24 എൻഡിഎ സർക്കാരിന്റെ കാലത്ത് 1,50,140 കോടി രൂപ രൂപ നികുതി വിഹിതമായി കേരളത്തിന് നൽകിയെന്നാണ് നിർമല സീതാരാമൻ വിശദീകരിക്കുന്നത്. 46,303 കോടി രൂപയാണ് യുപിഎ ഭരണകാലത്ത് (2004–14) നൽകിയ നികുതി വിഹിതമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ 10 വർഷത്തിനിടെ എൻഡിഎ സർക്കാർ 1,43,117 കോടി രൂപയാണ് ഗ്രാൻഡായി നൽകിയത്. ഇത് യുപിഎ സർക്കാരിന്റെ കാലത്ത് 25,629 കോടി മാത്രമായിരുന്നുവെന്നു മന്ത്രി പറഞ്ഞു. ഇതിൽ 458 ശതമാനമാണ് വർധനവുള്ളത്. മൂലധന ചെലവിനുള്ള പ്രത്യേകധനസഹായമായി 2020–2021ൽ 82 കോടി, 2021–2022ൽ 239 കോടി,2022–2023ൽ 1,903 കോടിയും അധിക കടമെടുപ്പായി 18,087 കോടി രൂപയും എൻഡിഎ സർക്കാർ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

യുപിഎ സർക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രം പാർലമെന്റിൽ നിർമല സീതാരാമൻ അവതരിപ്പിച്ചു. യുപിഎ–എൻഡിഎ സർക്കാരുകളുടെ പത്തു വർഷത്തെ താരതമ്യം ചെയ്യുന്ന 56 പേജുള്ള ധവളപത്രമാണ് സഭയിൽ വച്ചത്. ഇതു സംബന്ധിച്ച് വെള്ളിയാഴ്ച വിശദമായ ചർച്ച ലോക്‌സഭയിൽ നടക്കും.

Karma News Network

Recent Posts

നോ പറയേണ്ടിടത്ത് നോ പറയും, മുതലെടുക്കുന്നത് എനിക്ക് ഇഷ്ടമില്ല- ഷീലു എബ്രഹാം

മലയാളികൾക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. മംഗ്ലീഷ്, ഷീ ടാക്‌സി, പുതിയ നിയമം, ആടുപുലിയാട്ടം, പട്ടാഭിരാമൻ,ശുഭരാത്രി തുടങ്ങി നിരവധി ചിത്രങ്ങളില…

18 mins ago

മോദിയുടെ പവർ, കുതിച്ചുകയറി ഓഹരി വിപണി, എക്‌സിറ്റ് പോള്‍ ഇഫക്ട്

മോദി വീണ്ടും തുടരും എന്ന് കേട്ടപ്പോൾ ഇന്ത്യൻ ഓഹരി വിപണി കുതിച്ചു ഉയർന്നു. എക്സിറ്റ്പോളിനു ശേഷമുള്ള ആദ്യ പ്രവർത്തി ദിവസം.…

21 mins ago

കക്കൂസ് കഴുകാൻ വിടണമായിരുന്നു, പൈസയുണ്ടെങ്കിൽ വീട്ടിൽ നല്ലൊരു സ്വിമ്മിംഗ് പൂൾ പണിഞ്ഞ് അതിൽ കിടക്ക് സഞ്ചു ടെക്കിക്കെതിരെ മന്ത്രി

തിരുവനന്തപുരം : എംവിഡി നടപടികളെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്‌ത യൂട്യൂബർ സഞ്ചു ടെക്കിക്കെതിരെ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ്…

45 mins ago

സുചിത്ര മോഹൻലാലിന് ഇന്ന് പിറന്നാൾ, ആശംസയുമായി വിസ്മയ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

55 mins ago

അതിർത്തിയിൽ വെടിവെപ്പ്, പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന

ശ്രീന​ഗർ : ജമ്മു കശ്മീരിലെ പുൽവാമയിലാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ‌ നെഹാമ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് സുരക്ഷാ…

1 hour ago

ലാൽ സാറിനെ പോലെ ഹാസ്യം ഇത്രയും നന്നായി ഒതുക്കി ചെയ്യുന്ന മറ്റൊരാൾ ഇല്ല- ഇന്ദ്രൻസ്

സിനിമ പിന്നണി പ്രവർത്തകനായി കരിയർ തുടങ്ങിയ നടനാണ് ഇന്ദ്രൻസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള ഹാസ്യ നടനായി മാറിയ ഇന്ദ്രൻസ് ഇന്ന്…

1 hour ago