topnews

മുല്ലപ്പള്ളിയുടെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡി ഉപയോഗിച്ച്‌ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഐ.ഡി. നിര്‍മിച്ച്‌ ഓണ്‍ലൈന്‍ സാമ്ബത്തിക തട്ടിപ്പ്. ഇതിനെതിരേ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതായി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. വ്യാജ ഇ-മെയില്‍ ഐ.ഡി. നിര്‍മിച്ച്‌ പണം ആവശ്യപ്പെട്ടതായാണ് പരാതി.

വ്യാജ ഇ-മെയില്‍ ഐഡി ഉപയോഗിച്ച്‌ തന്റെ പേരില്‍ വ്യാപകമായി ധനസഹായഭ്യര്‍ഥന നടത്തി പണം പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു. കഴിഞ്ഞദിവസം ഇത്തരം തട്ടിപ്പ് വ്യാപകമായി നടന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണം. തട്ടിപ്പുകാരെ എത്രയുംവേഗം പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Karma News Network

Recent Posts

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

9 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

43 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago