മഞ്ചേരി : വാഹനമോടിക്കുന്നതിന് ഇന്നത്തെക്കാലത്ത് ആരും പ്രായമൊന്നും നോക്കാറില്ല. ഈ പ്രവണതയ്ക്ക് വളംവെച്ചു കൊടുക്കുന്നതും വീട്ടുകാർ തന്നെയാണ്. ഇതിനുള്ള ശിക്ഷ ലഭിക്കേണ്ടതും ഇത്തരം നിയമലംഘനത്തിന് കൂട്ട് നിൽക്കുന്നവർക്ക് തന്നെയാണ്. പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്കി.
ബൈക്കുടമയായ ജേഷ്ഠൻ പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി പറഞ്ഞിരിക്കുന്നത്. തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 30,250 രൂപ പിഴ വിധിച്ചത്.
അതുലിന്റെ ബൈക്കുമെടുത്ത് അനുജൻ പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങി. ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. അപകടത്തിൽ ബൈക്കുകളിൽ സഞ്ചരിച്ച നാല് പേർക്കും പരിക്കേറ്റിരുന്നു. ബൈക്കോടിച്ചിരുന്ന അനുജന് 17വയസ് മാത്രമായിരുന്നു പ്രായം. ഇതോടെ ബൈക്കുടമയായ ജേഷ്ഠൻ അതുൽ കുടുങ്ങി.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…