മാഹി. മാഹിയിൽ കോളേജിൽ തീപ്പിടുത്തം. പളളൂർഅറവിലകത്ത് പാലത്ത് പ്രവർത്തിക്കുന്ന മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻ്റ് ടെക്നോളജിയിലാണ് തീപ്പിടുത്തം ഉണ്ടായത്. കോളേജിലെ കംപ്യൂട്ടർ ലാബിനാണ് തീപിടിച്ചത്. രാത്രി 8 മണിയോടെ ആയിരുന്നു സംഭവം.
തീ ആളിപടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ നാട്ടുക്കാരെ വിവരം അറിയിക്കുകയും നാട്ടുകാരും മാഹി ഫയർഫോഴ്സും പോലീസും എത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. 40 ഓളം കംമ്പ്യൂട്ടറുകൾ കത്തിനശിച്ചു. ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിന് തീപിടിച്ചത് നാട്ടുക്കാരെ പരിഭ്രാന്തിയിലാഴ്ത്തി.
രാത്രി തീ പിടിച്ചത് കൊണ്ട് ഒഴിവായത് വൻ ദുരന്തമാണ്. മാഹി പോലീസ് സൂപ്രണ്ട് രാജശേഖര വളളാട്ട്, സിഐബിഎം മനോജ് എന്നിവർ നേരിട്ടെത്തിയാണ് തീയണക്കാൻ നേതൃത്വം നൽകി.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…