കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു പേരിൽ രണ്ട് പേരുടെ നിലഗുരുതരമാണ്. സമീപത്തെ 25 ഓളം വീടുകൾക്കും സ്ഫോടനത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിൽ പത്തോളം വീടുകൾ തകർന്നു.
പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറിൽനിന്ന് ഇറക്കി അടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്. ടെമ്പോ ട്രാവലർ ജീവനക്കാരായ മൂന്ന് പേർക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…
മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…
കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…
പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…