kerala

ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ കത്തി പോയി

പത്തനംതിട്ട∙ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ കത്തി പോയി . 60 മെഗാ വാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. നേരത്തേ നാലാം നമ്പർ ജനറേറ്റർ കത്തിയിരുന്നു. 55 മെഗാവാട്ടിന്റെ ഉൽപാദനക്കുറവുണ്ടായി. ആറാം നമ്പർ കത്തിയതോടെ മൊത്തം 115 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. ലോഡ്ഷെഡിങ് വേണ്ടി വരില്ലെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. തീ പടരുന്നതു ശ്രദ്ധയിൽപെട്ട ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്നു തീ അണച്ചു. ഒരു വർഷം മുൻപും ആറാമത്തെ ജനറേറ്ററിനു തീപിടിച്ചിരുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററാണുള്ളത്. ഇതിൽ നാലാമത്തെ ജനറേറ്റർ കഴിഞ്ഞ രണ്ടു വർഷമായി പ്രവര്‍ത്തന രഹിതമാണ്.

കാലപ്പഴക്കം മൂലമാണു പ്രശ്നമുണ്ടായതെന്ന് കെഎസ്ഇബി അറിയിച്ചു. വീണ്ടും പ്രവർത്തിക്കാനാകുമോയെന്നു പറയാന്‍ സാധിക്കില്ല. ജനറേറ്റർ അടുത്ത വര്‍ഷം മാറ്റാനിരുന്നതാണെന്നും കെഎസ്ഇബി അറിയിച്ചു.

Karma News Network

Recent Posts

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

2 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

11 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

30 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

31 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

56 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

1 hour ago