പക്ഷി ഇടിച്ചതിനെ തുടർന്ന് ബിഹാറിലെ പാറ്റ്നയിൽ സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിന് തീ പിടിച്ചു. വിമാനം അടിയന്തരമായി പാറ്റ്ന വിമാനത്താവളത്തിൽ ഇറക്കിയതായി ഡിജിസിഎ അറിയിച്ചു. വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദില്ലിയിൽ എത്തിക്കുമെന്നും പാറ്റ്ന വിമാനത്താവള അധികൃതർ അറിയിച്ചു.
പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. ഇക്കാര്യം സ്പൈസ് ജെറ്റ് അധികൃതരും സ്ഥിരീകരിച്ചു.
പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ, വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിൽ പക്ഷി ഇടിക്കുകയും തീപിടിക്കുകയായിരുന്നുവെന്നും ഡിജിസിഎ അറിയിച്ചു. തുടർന്ന് എഞ്ചിൻ ഓഫ് ചെയ്ത പൈലറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരായ 185 പേരും സുരക്ഷിതരാണെന്നും ഇവരെ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചതായും അധികൃതർ അറിയിച്ചു.
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…