topnews

സ്‌റ്റേഷന് തീവച്ചാൽ ആരും അറിയില്ല, കൂട്ട ഉറക്കത്തിലായിരുന്നു ജീവനക്കാർക്ക് കത്തെഴുതി ഫയർഫോഴ്‌സ് മേധാവി

പാലക്കാട്: രാത്രിയിൽ ഡ്യൂട്ടിസമയത്തിനിടെ കൂട്ട ഉറക്കത്തിലായിരുന്നു ജീവനക്കാർക്ക് കത്തെഴുതി സംസ്ഥാന ഫയർഫോഴ്‌സ് മേധാവി ഡോ. സഞ്ജീവ് കുമാർ പട് ജോഷി. ജൂലൈ 8ന് പാലക്കാട് ജില്ലയിലെ ഒരു ഫയർഫോഴ്‌സ് സ്‌റ്റേഷൻ സന്ദർശിക്കാൻ രാത്രി പതിനൊന്നരയോടെ എത്തിയതായിരുന്നു മേധാവി. എന്നാൽ ഡ്യൂട്ടിക്ക് ആരും ഉണ്ടെന്ന് തോന്നാത്ത രീതിയിലായിരുന്നു സ്റ്റേഷൻ.

പറാവ് ജോലിക്കാരൻ ഉണ്ടായിരുന്നില്ല, തുടർന്ന് ഫയർഫോഴ്‌സ് മേധാവിയുടെ ഡ്രൈവറാണ് ജീവനക്കാരെ റസ്റ്റ് റൂമിൽ ചെന്ന് വിളിച്ചുണർത്തിയത്. ‘ജീവനക്കാർ കൂട്ട ഉറക്കത്തിൽ, പാറാവ് ഡ്യൂട്ടിക്കാരൻ പോലുമില്ലാത്ത സ്‌റ്റേഷന് ആരെങ്കിലും തീവച്ചാൽ പോലും അറിയില്ലെന്ന്’ രോഷാകുലനായാണ് ഡോ. സഞ്ജീവ് കുമാർ പട് ജോഷി ജീവനക്കാർക്ക് സന്ദേശമയച്ചത്.

ഇത് ശരിയായ നടപടിയല്ലെന്നും രാപകൽ വ്യത്യാസമില്ലാതെ സേവനത്തിനായി ഉദ്യോഗസ്ഥർ ഊർജ്ജിതമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഞങ്ങൾ ഉറങ്ങിയിട്ടില്ലായിരുന്നെന്ന് ജീവനക്കാരും പറഞ്ഞു. സ്റ്റേഷനിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ ഔദ്യോഗിക നടപടികളെന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. എന്നാൽ നൽകിയത് ഒരു മുന്നറിയിപ്പ് മാത്രമാണ്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

14 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

41 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

53 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago