തവനൂര്‍: തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെ നിലനില്‍ക്കുകയാണ് എന്നും ഫിറോസ് കുന്നംപറമ്പില്‍. താനെപ്പോഴും തുറന്ന പുസ്തകമാണെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ . മനോരമ ഓണ്‍ലൈനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്.
കോണ്‍ഗ്രസാണ് ആദ്യം സീറ്റു വാഗ്ദാനം ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. താനിപ്പോഴും ലീഗ് അനുഭാവിയാണ്. യുഡിഎഫ് സംവിധാനത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ് വേര്‍തിരിവുകള്‍ ഒന്നും യുഡിഎഫിലില്ല. മുന്നണി സംവിധാനം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുക- ഫിറോസ് കൂട്ടിച്ചേര്‍ത്തു.
സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ ഇതിന് സാധിക്കൂ. നിയമസഭയില്‍ ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറണം. ചാരിറ്റിയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതില്ല- ഫിറോസ് പറഞ്ഞു.
മലപ്പുറത്തെ സീറ്റ് എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനമാണ് എന്നായിരുന്നു ഫിറോസിന്റെ മറുപടി. ‘പാര്‍ട്ടി ഒരു സീറ്റില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അത് അനുസരിക്കുക മാത്രം. പിന്നെ, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലുടനീളം ഓടിനടന്ന ഒരാള്‍ക്ക് പാലക്കാടും തവനൂരും തമ്മില്‍ വ്യത്യാസമില്ല. മണ്ഡലത്തില്‍ വിജയിച്ചാല്‍ അവിടെത്തന്നെ വീട് എടുത്ത് താമസിക്കും’ – ഫിറോസ് വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തത് എന്നും യുഡിഎഫ് അനുഭാവിയാണ് എന്നതു കൊണ്ട് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി എന്നും ഫിറോസ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…