kerala

മറച്ച് വെക്കാനൊന്നുമില്ല, താനൊരു തുറന്ന പുസ്തകമെന്ന് തവനൂര്‍ സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍

തവനൂര്‍: തന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മറച്ചു വയ്ക്കാന്‍ ഒന്നുമില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ആരോപണങ്ങളായി തന്നെ നിലനില്‍ക്കുകയാണ് എന്നും ഫിറോസ്  കുന്നംപറമ്പില്‍. താനെപ്പോഴും തുറന്ന പുസ്തകമാണെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍ .  മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫിറോസ്.

കോണ്‍ഗ്രസാണ് ആദ്യം സീറ്റു വാഗ്ദാനം ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. താനിപ്പോഴും ലീഗ് അനുഭാവിയാണ്. യുഡിഎഫ് സംവിധാനത്തിലാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്, ലീഗ് വേര്‍തിരിവുകള്‍ ഒന്നും യുഡിഎഫിലില്ല. മുന്നണി സംവിധാനം ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുക- ഫിറോസ് കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതിയുണ്ട്. ഇതിന് ശാശ്വതമായ പരിഹാരമാണ് വേണ്ടത്. സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ മാത്രമേ ഇതിന് സാധിക്കൂ. നിയമസഭയില്‍ ദുരിതമനുഭവിക്കുന്നവരുടെ ശബ്ദമായി മാറണം. ചാരിറ്റിയും രാഷ്ട്രീയവും രണ്ടായി കാണേണ്ടതില്ല- ഫിറോസ് പറഞ്ഞു.

മലപ്പുറത്തെ സീറ്റ് എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനമാണ് എന്നായിരുന്നു ഫിറോസിന്റെ മറുപടി. ‘പാര്‍ട്ടി ഒരു സീറ്റില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അത് അനുസരിക്കുക മാത്രം. പിന്നെ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലുടനീളം ഓടിനടന്ന ഒരാള്‍ക്ക് പാലക്കാടും തവനൂരും തമ്മില്‍ വ്യത്യാസമില്ല. മണ്ഡലത്തില്‍ വിജയിച്ചാല്‍ അവിടെത്തന്നെ വീട് എടുത്ത് താമസിക്കും’ – ഫിറോസ് വ്യക്തമാക്കി.

രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്തത് എന്നും യുഡിഎഫ് അനുഭാവിയാണ് എന്നതു കൊണ്ട് ഒരുപാട് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായി എന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

25 mins ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

49 mins ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

1 hour ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

2 hours ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

2 hours ago

മമ്മുട്ടി ടർബോ പെട്ടു, ഇ.ഡി ഇറങ്ങിയപ്പോൾ കളക്ഷൻ നിലച്ചു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

2 hours ago