topnews

ദയവ് ചെയ്ത് തന്നെ ഇങ്ങനെ ആക്രമിക്കരുത്, ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണ്; ഫിറോസ് കുന്നുംപറമ്പില്‍

മലപ്പുറം; സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്കെതിരെ അപവാദ പ്രചാരണങ്ങള്‍ നടക്കുകയാണെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍. ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഫിറോസ് കുന്നുംപറമ്പില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദയവ് ചെയ്ത് തന്നെ ഇങ്ങനെ ആക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറേസ് പറയുന്നു. ഫിറോസിന്റെ വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകള്‍ പരത്തുക. വോയ്സുകള്‍ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക.
വളരെ മോശമായ ഒരു പ്രവണതയാണത്.’ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും ഫിറോസ് കുന്നുംപറമ്പില്‍.
‘പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. ഒരുപാട് പേര്‍ക്ക് നല്ല കാര്യങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുമെന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ എത്തിയത്.

എന്നാല്‍ ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ
ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്.’
ഒന്നുമില്ലെങ്കില്‍ പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങള്‍ പറയണം.ആശയപരമായി കാര്യങ്ങള്‍ പറയണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ് പെണ്ണുപിടിയനാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലൂടെ എന്നേയും എന്റെ കുടുംബത്തേയും
നശിപ്പിക്കാന്‍ സാധിക്കും. പക്ഷെ ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട്.”മത്സരംരംഗത്തേക്ക് കടന്നുവരുന്നത് വരെ എനിക്കെതിരെ ഒരു ആരോപണവും പരാതിയും ഉണ്ടായിരുന്നില്ല.
ദയവ് ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണ്.’ ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.

Karma News Editorial

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

18 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

18 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

50 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

52 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago