kerala

കോയ പാവമാണ്‌.വാ തുറന്ന് പോയതാണ്‌ കുറ്റം, ഫിറോസിനെ കുറ്റം പറഞ്ഞത് തിരുത്തി

ഫിറോസ് കുന്നുമ്പറമ്പിൽ നന്മ മരത്തിനെതിരെ വൻ വെളിപ്പെടുത്തലും ആയി വന്ന തെരുവിൽ ഉറങ്ങുന്ന കോയ ഇപ്പോൾ സോഷ്യൽ മീഡ്ഫിയയിൽ താരമാണ്‌. ഫിറോസിനെയും മറികടന്ന് കോയയുടെ വീഡിയോകൾ ഇപ്പോൾ മില്യൺ കണക്കിനു വായനക്കാരിലാണ്‌ എത്തുന്നത്.   കോഴിക്കോട് കുറുവട്ടൂർ സ്വദേശിയായ കോയ ഫിറോസ് കുന്നും പറമ്പിൽ തന്നെ സഹായിച്ചില്ല എന്നും പറഞ്ഞ് ആദ്യം കോയ രംഗത്ത് വന്ന് സങ്കടങ്ങൾ കർമ്മ ന്യൂസ് സ്റ്റുഡിയോയി പറയുകയായിരുന്നു. ചാനലുകാർ അത് ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചു. കോയക്ക് പണ്ട് ഒരു കോടി രൂപ ലോട്ടറി അടിച്ചിരുന്നു. ടികറ്റ് ലോട്ടറി വകുപ്പിൽ കൊടുത്തു എങ്കിലും ഉദ്യോഗസ്ഥരുടെ കൈയ്യിൽ നിന്നും ഫയൽ കാണാതെ പോയതിനാൽ തനിക്ക് ആ പണം കിട്ടിയില്ല എന്നാണ്‌ കോയ പറയുന്നത്.

കോയക്ക് 25 ലക്ഷത്തോളം രൂപ കടം ഉണ്ട്. എന്നാൽ ഭാര്യക്ക് കടവും ജപ്തിയും വേറെ. വീടെല്ലാം പോയി. കുടുംബം വാടക വീട്ടിലാണ്‌. ലോട്ടറി നടത്തി ഒടുവിൽ സർക്കാർ അന്യ ലോട്ടറി നിരോധനം കൊണ്ടുവന്നപ്പോൾ വില്ക്കാൻ വാങ്ങി വയ്ച്ച് ലോട്ടറിയില്ലാം നഷ്ടമായി പോവുകയായിരുന്നു. അങ്ങിനെയാണ്‌ കോയ കടക്കാരൻ ആയത്. അതിനു ശേഷമാണ്‌ ഒരു കോടി രൂപ കോയക്ക് ലോട്ടറി അടിച്ചത്. ആ പണവും സർക്കാർ കൊടുക്കാത്തതിനാൽ ഇപ്പോൾ തിരുവന്തപുരത്ത് ഹോട്ടൽ പണിയും ആയി തെരുവിൽ കിടക്കുകയാണ്‌ പാവം കോയ. ഇങ്ങിനെ ഇരിക്കെയാണ്‌ ഭാര്യയുടെ പേരിൽ ഉള്ള 70000 രൂപ കടം വീട്ടാൻ കോയ നന്മ മരം ഫിറോസ് കുന്നും പറമ്പിലെ സമീപിച്ചത്. ഫിറോസിന്റെ വീട്ടിൽ ചെന്ന തന്നെ ആട്ടിയിറക്കി എന്നാണ്‌ കോയ പറയുന്നത്.

വീഡിയോ കേൾക്കാം

ഈ വീഡിയോ ഫേസ്ബുക്ക്, ഹലോ, ട്വിറ്റർ, യു.ടുബ് എന്നിവിടങ്ങളിലായി 3 മില്യൺ ആളുകൾ കണ്ടതോടെ ഭീഷണി കോളുകൾ വരവായി. വെട്ടി കളയും എന്നും വധിക്കും എന്നും ഭീഷണി വന്നപ്പോൾ വീണ്ടും കോയ കർമ്മ ന്യൂസ് ക്യാമറയ്ക്ക് മുന്നിൽ വന്ന് കാര്യങ്ങൾ പറഞ്ഞു. അതാണ്‌ ഈ വീഡിയോ‘

ഇതോടെ കോയക്ക് വൻ ഡിമാറ്റും പ്രേക്ഷകരും ആയി. കോയ ഒരു വാർത്താ താരം തന്നെയായി മാറി. ഫേസ്ബുക്കിൽ 7 ലക്ഷം ഫാൻസ് ഉള്ള ഫിറോസ് കുന്നും പറമ്പിലിനേ കവച്ച് വയ്ച്ച് കോയ മില്യൺ കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കി.

തുടർന്ന് കോയക്ക് എന്തു സംഭവിച്ച് എന്ന് എല്ലാം അഞ്ജാതം. കോയ മറുകണ്ടം ചാടി എന്നാണ്‌ പറയുന്നത്. കോറ്റ ഇപ്പോൾ തന്നെ എല്ലാം മന പൂർവ്വം ഫിറോസിനെതിരെ പറയിപ്പിച്ചതാണ്‌ എന്നാണ്‌ പറയുന്നത്. അത് ഇങ്ങിനെ

https://m.facebook.com/story.php?story_fbid=485326478729402&id=177079956243445

ഇത്രം ആയപ്പോൾ കർമ്മ ന്യൂസും കോയ വന്നതിന്റെ സത്യാവസ്ഥ പറഞ്ഞ് കോയയുടെ കോളുകൾ പുറത്ത് വിട്ടു. അത് ഇങ്ങിനെ..

ഏതായാലും എന്തോ എവിടെയോ സംഭവിച്ചു. കോയ എന്നയാൾ ഒരു പാവം മനുഷ്യൻ തന്നെയാണ്‌. അവസാനം ലഭ്യമായ വിവരങ്ങൾ പ്രകാരം കോയക്ക് ആരും പണം കൊടുത്ത് ഒന്നും പറയിപ്പിച്ചിട്ടില്ല. എവിടെ ചെന്നാലും ഭീഷണിയാണ്‌ എന്നും കൊല്ലും എന്നും ഫോൺ വരുന്നു എന്നുമാണ്‌ ഇപ്പോൾ കോയ പറയുന്നത്. 800 ആളുകളേ കേരളമാകെ ഏർപ്പാടാക്കി എന്നും പറഞ്ഞ് ഫോൺ വരുന്നു. കോയ പാവമാണ്‌. സാധു മനുഷ്യനാണ്‌. ഈ പാവത്തിന്റെ ഒരു കടവും ആരും വീട്ടിയിട്ടില്ല. സാധ്യ് മനുഷ്യൻ വിവാദങ്ങൾക്കിടെ ഇപ്പോഴും കരുണ തേടുന്നു. ഭീഷണിയിൽ പതറി ഭയപ്പെട്ട് ജീവിക്കുന്നു. വാ തുറന്ന് പോയതാണ്‌ എല്ലാത്തിനും കാരണം എന്നും കോയ പറയുന്നു

Karma News Editorial

Recent Posts

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

27 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

31 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

1 hour ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

1 hour ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

1 hour ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

2 hours ago