entertainment

നവ്യ നിങ്ങൾ നടി മാത്രമായിരുന്നു എന്നാൽ ഇപ്പോൾ നന്മയുള്ള മനുഷ്യസ്നേഹിയും

അപൂർവ രോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിയെക്കുറിച്ച് വീഡിയോ ചെയ്ത നവ്യനായരെ അഭിനന്ദിച്ച് ഫിറോസ് കുന്നുംപറമ്പിൽ.നവ്യ ചെയ്ത ആ വീഡിയോആ കുട്ടിയുടെ ജീവിതം തന്നെ മാറ്റിയിരിക്കുന്നുവെന്നും ഫിറോസ് തന്റെ ഫെയ്സ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നുവെന്ന് തുടങ്ങുന്നതായിരുന്നു ഫിറോസിന്റെ പോസ്റ്റിന്റെ തുടക്കം.ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നതെന്നും അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ലയെന്നും പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല,അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നുവെന്നും ഫിറോസ് കുറിച്ചിട്ടുണ്ട്.

കുറിപ്പിന്റഎ പൂർണ്ണരൂപം,പ്രിയപ്പെട്ട നവ്യാനായർ….ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു.പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്നേഹി കൂടിയായിട്ടാണ്…നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല,മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്,അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ്,എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്.നിങ്ങൾ അറിയപ്പെടുന്ന ഒരു നടിയാണ്,ഒരുപാട് ആരാധകരുണ്ട്,കുടുംബമുണ്ട്,നിങ്ങളുടേതായ ഇഷ്ടങ്ങൾ ഉണ്ട്…ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കിൽ,നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല,കണ്ടാലും അവളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ തോന്നില്ല,ആ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല മറ്റുള്ളവരുടെ സങ്കടങ്ങൾ പങ്കിട്ടെടുക്കാൻ കഴിയുന്ന,അവർക്കുവേണ്ടി വേദനിക്കുന്ന,അതിന് പരിഹാരം കാണാൻ ശ്രമിക്കുന്ന മനുഷ്യർ,ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവരാണ്.അവരാണ് യഥാർത്ഥ മനുഷ്യസ്നേഹികൾ..അതെ,നിങ്ങൾ വലിയൊരു മനുഷ്യസ്നേഹിയാണ്.താര ജാഡകളില്ലാതെ,വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്.ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നത്,അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല,അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു.സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയിൽ അവൾ പ്രാർത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സിൽ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്അഭിമാനം,സന്തോഷം.നിങ്ങളെ പോലുള്ളവരാണ്,സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്

Karma News Network

Recent Posts

ജനങ്ങളെ പിഴിഞ്ഞ് ഖജനാവിലെ പണം ധൂർത്ത് അടിച്ചു, എല്ലാ തെറ്റും തിരുത്തണം, വോട്ട് തിരികെ പിടിക്കാൻ 18 മാതെ അടവിലേക്ക് സിപിഎം

എല്ലാംതെറ്റും തിരുത്തണം, പെൻഷൻ കൊടുക്കണം, ശമ്പളവും മറ്റു അനൂകൂല്യങ്ങളും കൊടുക്കണം. സപ്ലൈകോയിൽ സാധനങ്ങൾ ഒക്കെ എത്തിക്കണം ,ജനങ്ങളോടെ മാന്യമായി പെരുമാറണം,…

3 mins ago

എനിക്ക് ഊർജ്ജം RSS, ക്യാൻസർ സ്റ്റേജ് 3മായി 10വർഷം, അനേകം ദേശീയ മെഡലുകൾ വാരിക്കൂട്ടി

ക്യാൻസറിനു ഒരാളേ തകർക്കാൻ ആകില്ലെന്നതിന്റെ തെളിവായി ക്യാൻസർ ബാധിച്ച് ഒരു പതിറ്റാണ്ടായിട്ടും പവർ ലിഫ്റ്റിങ്ങ് മേഖലയിൽ പുരസ്കാരങ്ങൾ നേടുകയാണ്‌ വേണൂ…

37 mins ago

എസ്എഫ്‌ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ല ബിനോയ് വിശ്വത്തിന് മറുപടിയുമായി എ. കെ ബാലൻ.

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കുമെന്നും വഴിയില്‍ കെട്ടിയ ചെണ്ടയല്ല സിപിഎമ്മും എസ്എഫ്‌ഐയെന്നും സിപിഎം നേതാവ് എ.കെ. ബാലന്‍. എസ്എഫ്‌ഐ…

1 hour ago

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

2 hours ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

2 hours ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

3 hours ago