national

ഇസ്രയേലില്‍ നിന്നും മടങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി, സംഘത്തില്‍ 9 മലയാളികള്‍

ന്യൂഡല്‍ഹി. ഇസ്രയേലില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരുടെ ആദ്യ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ എത്തി. ചാര്‌ട്ടേഡ് വിമാത്തിലാണ് 212 പേരുടെ സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. സംഘത്തില്‍ 9 മലയാളികളും ഉണ്ട്. വ്യാഴാഴ്ച രാത്രി ഓപ്പറേഷന്‍ അജയ് എന്ന് പേരിട്ട ദൗത്യത്തില്‍ ടെല്‍ അവീവില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.

ഇന്ത്യയില്‍ രാവിലെ ആറ് മണിയോടെ വിമാനം എത്തുകയായിരുന്നു. ഇസ്രയേലില്‍ 18000 ഇന്ത്യക്കാരാണുള്ളത്. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അതേസമയം എത്ര പേര്‍ തിരിച്ചുവരും എന്ന കാര്യത്തില്‍ വ്യക്തതയില്ല. നിലവിവില്‍ വ്യോമമേഖല അടച്ചിട്ടില്ലെന്നും അതിനാല്‍ ഒഴിപ്പിക്കല്‍ എന്ന് വിളിക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യവക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഗാസയില്‍ നാലും വെസ്റ്റ്ബാങ്കില്‍ 12 ഇന്ത്യക്കാരുണ്ടെന്നും താല്‍പര്യമെങ്കില്‍ ഇവരെയും തിരിച്ചെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യം വന്നാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേന വിമാനം ഇസ്രയേലിലേക്ക് പോകും. അതേസമയം ഹമാസിന്റെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജ നന്ദന്റെ നില ഭദ്രമാണ്.

Karma News Network

Recent Posts

ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ ഷോക്കേറ്റു, വിദ്യാർത്ഥിക്ക് ദാരുണ മരണം

വിദ്യാർത്ഥി സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ വൈദ്യുത ഷോക്കേറ്റ് മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ്(24)…

26 mins ago

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

1 hour ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

1 hour ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

1 hour ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

2 hours ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

2 hours ago