national

ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഒന്നാം ഘട്ട വിധിയെഴുത്ത് പുരോ​ഗമിക്കുന്നു, മുന്നിൽ ബം​ഗാളും മണിപ്പൂരും

ലോക്സഭാ തെരഞ്ഞടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരേ​ഗമിക്കുന്നു. മുന്നിൽ ബം​ഗാളും മണിപ്പൂരും. രാവിലെ 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 33.56 ശതമാനം പോളിങ്ങോടെ പശ്ചിമ ബം​ഗാളി‌ലാണ് ഏറ്റവും മുന്നിൽ. മേഘാലയയിൽ 31.65 ശതമാനം, മധ്യപ്രദേശിൽ 30.46 ശതമാനം, ഛത്തീസ്ഗഢിൽ 28.12 ശതമാനം, മണിപ്പൂരിൽ 27.74 ശതമാനം എന്നിങ്ങനെയാണ് പോളിം​ഗ്.

അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും ബം​ഗാളിൽ പോളിം​ഗ് മികച്ച രീതിയിലാണ് പുരോ​ഗമിക്കുന്നത്. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റിലേക്കാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 1.87 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 18 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിട്ടുള്ളത്.

ആർഎസ്എസ് സർസംഘചാലക് ഉൾപ്പടെ നിരവധി പ്രമുഖരാണ് ആദ്യഘട്ടത്തിൽ വോട്ടവകാശം വിനിയോഗിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷനും കോയമ്പത്തൂർ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയുമായ കെ അണ്ണാമലൈ കരൂർ ഗ്രാമത്തിലെ ഉതുപ്പട്ടി പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ബംഗാളിൽ തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെ ഡ്യൂട്ടിക്കെത്തിയ സിആർപിഎഫ് ജവാനെ ​ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോളിം​ഗ് ബൂത്തിലെ ശുചിമുറിയിലാണ് ഉദ്യോ​ഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയത്. മണിപ്പൂരിലും സംഘർഷം റിപ്പോർട്ട് ചെയ്തു. ഇംഫാൽ ഈസ്റ്റിൽ പോളിം​ഗ് മെഷീനുകൾ‌ അക്രമികൾ തകർത്തു. അക്രമികളെ പിരിച്ചുവിടാനായി പൊലീസ് വെടിയുതിർത്തു.

നിതിൻ ഗഡ്കരി, സർബാനന്ദ സോനോവാൾ, ഭൂപേന്ദ്ര യാദവ്, കിരൺ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിംഗ്, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ, നിസിത് പ്രമാണിക് എന്നീ ഏഴ് കേന്ദ്രമന്ത്രിമാരാണ് ആദ്യഘട്ടത്തിൽ മത്സരരംഗത്തുള്ളത്. കൂടാതെ ബിജെപിയുടെ തമിഴ്‌നാട് അധ്യക്ഷൻ കെ അണ്ണാമലൈയും ജനവിധി തേടുന്നു.

Karma News Network

Recent Posts

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

11 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

20 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

33 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

50 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

1 hour ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

1 hour ago