വര്‍ക്കല: ജീവിതത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലാണ് വര്‍ക്കല പാളയംകുന്ന് സ്വദേശിയെ ഭാഗ്യദേവത കടക്ഷിച്ചത്. ജന്മനാ മൂകനും ബധിരനുമായ ലോട്ടറി വില്പനക്കാരന് കേരള പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം എത്തിയത്. വര്‍ക്കല പാളയംകുന്ന് എസ്.ജി. നിവാസില്‍ പ്രേംകുമാറി(50)നാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പൗര്‍ണമി ഭാഗ്യക്കുറിയുടെ ആര്.ഡബ്ല്യു. 889278 നമ്ബര്‍ ടിക്കറ്റിനാണ് പ്രേംകുമാറിനെ ഭാഗ്യം തേടിയെത്തിയത്.
ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പ്. പ്രേംകുമാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി കാല്‍നടയായി ഭാഗ്യക്കുറി വിറ്റാണ് കുടുംബം പോറ്റുന്നത്. കഴിഞ്ഞ ദിവസം ബാക്കി വന്ന ടിക്കറ്റിലൊന്ന് ഭാഗ്യക്കുറി വില്പനക്കാരനും സുഹൃത്തുമായ ദേവരാജന്‍ പ്രേംകുമാറിനു കൈമാറിയിരുന്നു. ആ ടിക്കറ്റിനു പകരമായി പ്രേംകുമാര്‍ സുഹൃത്തിന് പൗര്‍ണമിയുടെ മറ്റൊരു ടിക്കറ്റ് നല്കി. ഫലം വന്നപ്പോഴാണ് തനിക്ക് ദേവരാജന്‍ നല്കിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് പ്രേംകുമാര്‍ അറിയുന്നത്.
സ്വന്തമായി വീടില്ലാത്ത പ്രേംകുമാര്‍ അമ്മ ഗോമതി, ഭാര്യ മിജി, മകന് പ്രദീപ് എന്നിവര്‍ക്കൊപ്പം കുടുംബവീട്ടിലാണ് താമസിക്കുന്നത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പ്രേംകുമാര്‍ ഒറ്റൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മാനേജരെ ഏല്പിച്ചു.
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…
500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…
അമേരിക്കയിൽ വാഹന അപകടത്തില്‍പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…