health

മത്സ്യം ഹൃദയത്തെ സംരക്ഷിക്കും, മീൻ ഫ്രൈ ഒഴിവാക്കി മീൻ കറി കഴിക്കൂ

നല്ല ആരോ​ഗ്യത്തിനായി മീൻ വറുത്തത് ഒഴിവാക്കാൻ പറഞ്ഞു തരുകയാണ് ആരോഗ്യ പ്രവർത്തകനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ഇക്ബാൽ. ആരോഗ്യ സംരക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ടവയാണ് മത്സ്യങ്ങൾ. മത്സ്യത്തിലടങ്ങിയിട്ടുള്ള ഒമേഗ 3 എന്ന ഫാറ്റി ആസിഡുകൾ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കുന്നു. എന്നാൽ മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരിൽ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വർധിച്ച് വരുന്നതായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം
നല്ല ആരോഗ്യ ശീലങ്ങൾ: രണ്ട് – മീൻ ഫ്രൈ ഒഴിവാക്കി കഴിവതും മീൻ കറി കഴിക്കുക.മൃഗക്കൊഴുപ്പുകൾ പൊതുവിൽ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ഒരു അപവാദമെന്ന നിലയിൽ മത്സ്യത്തിലടങ്ങിയിട്ടുള്ള ഒമേഗ 3 എന്ന ഫാറ്റി ആസിഡുകൾ ശരീരത്തിന് ഗുണകരമായ കൊഴുപ്പുകളാണ്, ട്രൈഗ്ലിസറൈഡ് എന്ന ചീത്ത കൊളസ്റ്ററോളിന്റെ അളവ് കുറച്ചും ഹൈ ഡെൻസിറ്റി ലൈപ്പിഡ് എന്ന നല്ല കൊളസ്റ്ററോളിന്റെ അളവ് വർധിപ്പിച്ചും ഒമേഗ 3 ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും.

അത്കൊണ്ട് മത്സ്യം ഹൃദയത്തെ സംരക്ഷിക്കും എന്നൊരു ചൊല്ല് തന്നെ വൈദ്യശാസ്ത്രത്തിലുണ്ട്. (Fish Protects The Heart) മത്സ്യം ധാരാളം കഴിക്കുന്ന പല സമൂഹങ്ങളിലും ഹൃദ്രോഗവും മറ്റും കുറവായിരിക്കുന്നതിനുള്ള ഒരു കാരണം ഇതാണ്. വൻകുടൽ കാൻസർ തുടങ്ങിയ മറ്റ് പലരോഗങ്ങൾ തടയുന്നതിനും ഒമേഗ 3 സഹായകരമാണെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

മത്സ്യം ധാരാളം കഴിക്കുന്നവരാണെങ്കിലും കേരളീയരിൽ ഹൃദ്രോഗവും പക്ഷാഘാതവും മറ്റും വർധിച്ച് വരുന്നതായാണ് കാണുന്നത് പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ മൂലമാണ് ഇങ്ങിനെ സംഭവിക്കുന്നത്. അതേയവസരത്തിൽ മത്സ്യം കഴിക്കുന്നതിന്റെ പ്രയോജനമൊട്ട് കിട്ടുന്നതുമില്ല.

കൂടുതലാളുകളും മത്സ്യം ഫ്രൈ ചെയ്തു കഴിക്കുന്നതാണ് ഇതിന് കാരണം മീൻ ഫ്രൈ ചെയ്യുമ്പോൾ പ്രയോജനകരമായ ഒമേഗ 3 നഷ്ടപ്പെടും. അത് കൊണ്ട് ഹൃദ്രോഗവും മറ്റും വർധിച്ച് വരുന്ന സാഹചര്യത്തിൽ കഴിവതും മീൻ ഫ്രൈ ഒഴിവാക്കി എല്ലാവരും മീൻകറി കഴിക്കാൻ ശ്രമിക്കേണ്ടതാണ്. അത്രത്തോളമെങ്കിലും ഹൃദ്രോഗവും മറ്റും തടയാൻ നമുക്ക് കഴിയും നമ്മൾ സ്ഥിരമായി കഴിക്കാറുള്ള അയലയിലും മത്തിയിലും ധാരാളം ഒമേഗ 3 അടങ്ങിയിട്ടുണ്ട് എന്നും ഓർക്കുക.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

5 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

6 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

6 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

7 hours ago