topnews

കൊച്ചിയിൽ ഫിറ്റ്‌നസ് സെന്ററിൽ അതിക്രമിച്ച് കയറി കവർച്ച ; പിടിലായവരിൽ CPM ലോക്കല്‍ കമ്മിറ്റി അംഗവും

കാക്കനാട് : കൊച്ചിയിൽ ഫിറ്റ്‌നസ് സെന്ററിൽ അതിക്രമിച്ച് കയറി കവര്‍ച്ച നടത്തിയ കേസിൽ അറസ്റ്റിലായവരിൽ സി.പി.എം പ്രാദേശിക നേതാവും. കേസിൽ സി.പി.എം. തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം പടമുകള്‍ ഓലിക്കുഴി വീട്ടില്‍ ഒ.എ. സലാഹുദ്ദീന്‍ (32), ചങ്ങനാശ്ശേരി പെരുന്ന വലിയ മാളികപ്പുറത്ത് വീട്ടില്‍ ബിജുമോന്‍ വര്‍ഗീസ് (42) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സി.പി.എം നേതാവ് കേസിലെ രണ്ടാംപ്രതിയാണ്. കാക്കനാട് ജില്ലാ ജയിലിനു സമീപം പ്രവര്‍ത്തിക്കുന്ന ബ്രൗണി ബ്രൂട്ട് എന്ന സ്ഥാപനത്തിലാണ് ആക്രമണം ഉണ്ടായത്. പ്രതികൾ സ്ഥാപനത്തിൽ അതിക്രമിച്ച് കയറുകയും കവര്‍ച്ച നടത്തുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. സ്ഥാപന ഉടമയായ പാലക്കാട് സ്വദേശി എസ്. സുധീഷ് നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരിലായിരുന്നു അതിക്രമം. എം.ഡി.എം.എ. ആണെന്ന് തോന്നിപ്പിക്കാന്‍ ഉപ്പുപോടി വിതറിയും ഗര്‍ഭനിരോധന ഉറകള്‍, ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ തുടങ്ങിയവ നിരത്തിവെച്ചും മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന രീതിയില്‍ അക്രമി സംഘം കടയുടമയുടെ വീഡിയോ എടുത്തുവെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു സംഭവം. രാത്രി പതിനൊന്നരയ്ക്ക് നാല്‍പ്പതോളം ആളുകള്‍ സ്ഥാപനത്തിലെത്തിയാണ് അതിക്രമം നടത്തിയത്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

10 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

37 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

49 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago