topnews

മമതയ്ക്ക് തിരിച്ചടി, അഞ്ച് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മമതയ്ക്ക് തിരിച്ചടി. മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് അഞ്ച് സിറ്റിങ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സിംഗൂര്‍ എംഎല്‍എ രബീന്ദ്രനാഥ് ഭട്ടാചാര്യ, സോനാലി ഗഹ, ദീപേന്ദു ബിശ്വാസ്, ജത്തു ലാഹിരി, ശീതള്‍ സര്‍ദാര്‍ എന്നിവരാണു പാര്‍ട്ടി വിട്ടത്.

തൃണമൂല്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ടായിരുന്ന സരള മുര്‍മുവും (ഹബീബ്പുര്‍) ബിജെപിയിലെത്തി. ആദ്യ പട്ടികയിലുണ്ടായിരുന്ന സരള മുര്‍മുവിനെ ആരോഗ്യ കാരണങ്ങളാല്‍ മാറ്റിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥി പാര്‍ട്ടി വിടുമെന്നു കണ്ടാണു മാറ്റമെന്ന് ഇപ്പോള്‍ വ്യക്തമായി. ഇവര്‍ക്കു മാല്‍ഡയില്‍ മത്സരിക്കാനായിരുന്നു താല്‍പര്യമെങ്കിലും സീറ്റ് കിട്ടിയത് ഹബീബ്പുരിലാണ്. ഇതോടെയാണ് ഇവര്‍ ബിജെപിയിലേക്ക് ചേക്കേറിയത്.

തൃണമൂല്‍ വിട്ടവരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും നന്ദിഗ്രാമില്‍ മമത ബാനര്‍ജിയുടെ എതിര്‍ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയും മറ്റും ചേര്‍ന്നു സ്വീകരിച്ചു. ഇവര്‍ പാര്‍ട്ടി വിടുമെന്നു സംശയമുള്ളതിനാലാണു സ്ഥാനാര്‍ത്ഥിയാക്കാഞ്ഞതെന്നാണ് തൃണമൂല്‍ നേതാക്കള്‍ പറയുന്നത്. മൂന്നാം തവണയും അധികാരം നേടാനുള്ള തൃണമൂലിന്റെയും മമതയുടെയും ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയായാണ് സീറ്റ് കിട്ടാത്ത നേതാക്കളുടെ കൂടുമാറ്റം തുടരുന്നത്.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

56 seconds ago

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

11 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago