kerala

ഇടുക്കിയിൽ ഛർദിയെ തുടർന്ന് അഞ്ചുവയസ്സുകാരി മരിച്ചു

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അഞ്ചു വയസുകാരി മരിച്ചു. ഷിജോയുടെ മകള്‍ ആര്യയാണ് മരിച്ചത്.

ഇന്നലെ വൈകീട്ടാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിലാണ് ആര്യയെ എത്തിച്ചത്. തുടര്‍ന്ന് ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ വീണ്ടും ഛര്‍ദി ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് വീണ്ടും അതേ ആശുപത്രിയില്‍ തന്നെ കൊണ്ടുപോയി. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

വണ്ടിപ്പെരിയാറിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലാണ്. ഇന്നലെ പകല്‍ സമയത്ത് മുത്തച്ഛനൊപ്പം കുട്ടി ഗവിയിലേക്ക് പോയിരുന്നു. അവിടെ വച്ച് ഐസ്‌ക്രീം കഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരികെ വീട്ടില്‍ എത്തിയ ശേഷമാണ് ഛര്‍ദി അനുഭവപ്പെട്ടത്.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തും. ശേഷം കുടുംബത്തിന് വിട്ടുനൽകും.

Karma News Network

Recent Posts

മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ 3.80 കോടി രൂപയുടെ ആഡംബര കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

3.80 കോടി രൂപയുടെ അത്യാഡംബര കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടൻ ഷെയ്ൻ നിഗം. മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ജിഎൽഎസ്…

54 seconds ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

11 mins ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

43 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

1 hour ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

1 hour ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

1 hour ago