topnews

ദേശീയപതാക രാത്രി താഴ്‌ത്തേണ്ട; പതാകാചട്ടം ഭേദഗതിചെയ്തു

ന്യൂഡല്‍ഹി: ദേശീയ പതാക ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി. ഇനി രാത്രിയിലും ദേശീയ പതാക പാറിക്കാം. കൂടാതെ യന്ത്രത്തില്‍ നെയ്തതും പോളിസ്റ്റര്‍ കൊണ്ടുള്ളതും ഉപയോഗിക്കാം.

‘ആസാദി കാ അമൃത് ഉത്സവി’ന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ നടപ്പാക്കുന്ന ‘എല്ലാ വീട്ടിലും ത്രിവര്‍ണം’ പരിപാടിയിലൂടെ ദേശീയ പതാക ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അയച്ചതായി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.

1971ലെ ദേശീയ ചിഹ്നങ്ങളെ ആദരിക്കുന്നത് തടയല്‍ നിയമം, 2002ലെ ഇന്ത്യന്‍ ദേശീയ പതാക നിയമം എന്നിവയിലാണ് ഭേദഗതി വരുത്തിയത്. നേരത്തേ, സൂര്യോദയം മുതല്‍ അസ്തമയം വരെയായിരുന്നു ദേശീയ പതാക പാറിക്കാനുള്ള സമയം. ഇതാണ് ഇപ്പോള്‍ ഏതു സമയത്തുമാവാം എന്നാക്കിയത്. നേരത്തേ കൈ കൊണ്ട് തുന്നിയതും കോട്ടണ്‍, സില്‍ക്, ഖാദി, ഉന്നം എന്നിവ കൊണ്ടുള്ളതും മാത്രമേ പാടുണ്ടായിരുന്നുള്ളൂ. അതിലാണിപ്പോള്‍ യന്ത്രത്തില്‍ നെയ്തതും പോളിസ്റ്റര്‍ കൊണ്ടുള്ളതും എന്നുകൂടി ചേര്‍ത്തത്.

Karma News Network

Recent Posts

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

6 mins ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

27 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

36 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

1 hour ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

1 hour ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

2 hours ago