national

കോണ്ടം മയക്കുമരുന്നായി ഉപയോ​ഗിച്ച് വിദ്യാർത്ഥികൾ

കൊൽക്കത്തയിൽ യുവാക്കളുടെയിടയിൽ മയക്കു മരുന്ന് ഉപയോഗം വർധിക്കുന്നുണ്ടെന്ന റിപ്പേർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾ കോണ്ടം മയക്കുമരുന്നായി ഉപയോഗിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.

പശ്ചിമ ബംഗാളിൽ വിദ്യാർത്ഥികൾക്കിടയിൽ കോണ്ടം വിൽപ്പന കുത്തനെ ഉയർന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. അടുത്ത നാളുകളായി പത്തിരട്ടിയോളമാണ് കോണ്ടം വിൽപ്പനയിൽ വർധനവുണ്ടായതെന്ന് കച്ചവടക്കാർ പറയുന്നു. ദുർഗാപൂർ സിറ്റി, ബിധാൻനഗർ, മുച്ചിപ്പാറ, സി സോൺ, എ സോൺ എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ കോണ്ടം വിൽപ്പനയിൽ വലിയ വർധനവുണ്ടായത്. ഫ്‌ളേവേർഡ് കോണ്ടം ചൂട് വെള്ളത്തിൽ മുക്കിവെക്കുമ്പോൾ ലഭിക്കുന്ന പ്രത്യേകതരം ആൽക്കഹോളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്.

ആ ദ്രാവകം ഒരു ദിവസമോ അതിൽ കൂടുതലോ സൂക്ഷിച്ചുവെച്ച ശേഷം കുടിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 10 മുതൽ 12 മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടും നിൽക്കും. കോണ്ടത്തിന് ഗന്ധം നൽകുന്ന ഒരു പ്രത്യേക തരം വസ്തുവിൽ നിന്നാണ് ഇത്തരത്തിൽ ആൽക്കഹോൾ രൂപപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ദർ പറയുന്നു. യുവാക്കൾ ലഹരി കിട്ടാൻ ഇത്തരത്തിൽ പുതിയ മാർഗങ്ങൾ കണ്ടെത്തുന്നത് ആദ്യമല്ലെന്നും ഇത് ഗുരുതര ശാരീരിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.വിദ്യാർത്ഥികൾക്കിടയിൽ വൈറ്റ്‌നർ ലഹരിയായി ഉപയോഗിക്കുന്നതിലും വൻ വർധനവ് ഉണ്ടായിട്ടുണ്ട്. വലിയ വിലകൊടുത്ത് ലഹരി വസ്തുക്കൾ വാങ്ങിച്ച് ഉപയോഗിക്കുമ്പോഴുള്ള അതേ ഫലം ഇതിൽ നിന്നും ലഭിക്കും എന്നതാണ് ആളുകളെ പ്രേരിപ്പിക്കുന്നത്.

Karma News Network

Recent Posts

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

19 mins ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

22 mins ago

മയക്കുമരുന്ന് നൽകി അസോസിയേഷന്‍ ആസ്ഥാനത്തും കുട്ടികളെ പീഡിപ്പിച്ചിരുന്നു, കെസിഎ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. അസോസിയേഷന്‍ ആസ്ഥാനത്തും ക്രിക്കറ്റ് കളിക്കാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നു…

49 mins ago

തലസ്ഥാനത്ത് ബോംബേറ്, പിന്നിൽ ബൈക്കിലെത്തിയ സംഘം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം : തലസ്ഥാനത്ത് തുമ്പ നെഹ്‌റു ജംഗ്ഷനിൽ ബോംബെറിഞ്ഞ് നാലം​ഗസംഘം ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബൈക്കുകളിലെത്തിയ നാലം​ഗസംഘം നാടൻ ബോംബെറിയുകയായിരുന്നു.…

50 mins ago

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

1 hour ago

ദുരുദ്ദേശ്യത്തോടെ തോളിൽ പിടിച്ചു, വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ : വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറി. കാലടി കുരിശുമുടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ…

1 hour ago