kerala

കനത്ത മഴ, പത്തനംതിട്ടയില്‍ പ്രളയമുന്നറിയിപ്പ്; പമ്പ, അച്ചന്‍ കോവില്‍ നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴ. പമ്പ , അച്ചന്‍ കോവില്‍ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നല്‍കി.

വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ ഇടകളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസര്‍, ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം അടുത്തുള്ള ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറി താമസിക്കണം. മലയോര മേഖലകളില്‍ രാത്രികാല യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പത്തനംതിട്ടയില്‍ കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരവിഞ്ഞൊഴുകുകയാണ്. കുരുമ്ബന്‍മൂഴി, അറയാഞ്ഞിലിമണ്‍ കോസ് വേകളിലും
പമ്പയിലും റാന്നി വലിയ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. പത്തനംതിട്ട ഉള്‍പ്പെടെ 11 ജില്ലകളില്‍ വരും ദിവസങ്ങളിലും കനത്തമഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ ഞായറാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Karma News Network

Recent Posts

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

9 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

28 mins ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

37 mins ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

49 mins ago

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

1 hour ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

1 hour ago