രാജ്കോട്ട്: ആഭ്യന്തര വിമാനങ്ങളിൽ യാത്രക്കാർക്ക് മാംസാഹാരം വിളമ്പുന്നത് നിരോധിക്കണമെന്ന വിചിത്രമായ ആവശ്യവുമായി ഗുജറാത്ത് മൃഗക്ഷേമ ബോർഡ് പറഞ്ഞു . ഈ ആവശ്യം ഉന്നയിച്ച് ഗുജറാത്ത് മൃഗക്ഷേമ ബോർഡും ജൈന സമുദായ പ്രമുഖരും ചേർന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു.
വിമാനങ്ങളിൽ മാംസാഹാരം വിളമ്പാതിരിക്കുന്നതിലൂടെ സസ്യാഹാരികൾക്ക് അബദ്ധത്തിൽ മാംസാഹാരം വിളമ്പുന്ന സംഭവം ഒഴിവാക്കാമെന്നും ഇവർ പറയുന്നു. ടോക്കിയോ-ഡൽഹി വിമാനത്തിൽ സസ്യാഹാരിയായ യാത്രക്കാരന് മാംസാഹാരം വിളമ്പിയ സംഭവം വിവാദമായതിന് പിന്നാലെയാണ് ഈ ആവശ്യവുമായി ഇവർ കത്തെഴുതിയത്.
സസ്യാഹാരികൾക്ക് നോൺ വെജ് ഭക്ഷണം നൽകുമ്പോൾ വിഷമവും അസ്വസ്ഥതയുമുണ്ടാകുന്നുണ്ടെന്ന് മൃഗക്ഷേമ ബോർഡ് അംഗമായ രാജേന്ദ്ര ഷാ പറഞ്ഞു. ടോക്കിയോ-ഡൽഹി വിമാനത്തിൽ മാംസാഹാരം കഴിക്കേണ്ടി വന്ന യാത്രക്കാരൻ ഉള്ളിയും വെളുത്തുള്ളിയും ഉരുളക്കിഴങ്ങ് എന്നിവ പോലും കഴിക്കാറില്ലായിരുന്നു. നോൺ വെജ് ഭക്ഷണം വിളമ്പിയതിൽ യാത്രക്കാരന്റെ മാതാപിതാക്കളും അസ്വസ്ഥരായിരുന്നെന്നും രാജേന്ദ്ര ഷാ ചൂണ്ടിക്കാട്ടി.
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…