തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷ വകുപ്പിന്റെയും നേതൃത്വത്തിലുള്ള പരിശോധന തുടരുന്നതിനിടയിലും ഹോട്ടലുകളിലെ വൃത്തിഹീനമായ അന്തരീക്ഷത്തിന് മാറ്റമില്ല.
ഇന്നും സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിരവധി ഹോട്ടലുകൾ പൂട്ടിച്ചു. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥലങ്ങളിൽ ആശുപത്രി കാന്റീനും ഹോസ്റ്റൽ മെസും ഉൾപ്പെടും.
തിരുവനന്തപുരം, എറണാകുളം, ഇടുക്കി, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിലെ നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണവും മത്സ്യവും മാംസവും അധികൃതർ പിടിച്ചെടുത്തു.
തിരുവനന്തപുരം നെടുമങ്ങാടുള്ള സ്വകാര്യ ആശുപത്രി കാന്റീനിൽനിന്നും ആശുപത്രിയിലെ ഹോസ്റ്റൽ മെസ്സിൽനിന്നും 25 കിലോ പഴകിയ മത്സ്യം പിടികൂടി. ഇവിടെനിന്നും പഴകിയ എണ്ണയും പൊറോട്ടയും പരിശോധനയിൽ കണ്ടെത്തി.
നെടുമങ്ങാട് ടൗണിലെ ബാർ ഹോട്ടലുകളിൽനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. തിരുവനന്തപുരം നഗരത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു ഹോട്ടൽ പൂട്ടുകയും ചെയ്തു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…