topnews

കൊച്ചിയിൽ അറസ്റ്റ് ചെയ്ത യുവ നടനെയും എഡിറ്ററെയും പോലീസ് റോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു

കൊച്ചി. കൊച്ചിയില്‍ യുവ നടനെയും എഡിറ്ററെയും പോലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന്റെ വാദങ്ങള്‍ പൊളിയുന്നു. ഇരുവരെയും പോലീസ് റോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസിന്റെ വാദം പൊളിഞ്ഞത്. അതേസമയം സിഐ ഇവരുടെ മുഖത്ത് അടിച്ചതായും മൊബൈല്‍ ഫോണ്‍ എറിഞ്ഞ് തകര്‍ത്തതായും ആരോപണമുണ്ട്.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും പോലീസ് ജീപ്പിലേക്ക് കയറ്റന്നതിനിടെ നിലത്ത് വീണുപോയ രാഹുല്‍ രാജിനെയാണ് പോലീസ് ഉദ്യോഗസ്ഥന്‍ ബൂട്ടിട്ട് ചവിട്ടിയത്. പിന്നാലെ മൊബൈല്‍ ഫോണ്‍ നിലത്തെറിഞ്ഞ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് കൂടി നിന്നവരെ വിരട്ടിയോടിച്ചു. ഇതിന് ശേഷമാണ് ഇരുവരെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.

അതേസമയം പോലീസ് നടത്തുന്ന അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹന പരിശോധനക്കിടെ ബ്ലാക്ക് ലിസ്റ്റില്‍ പെട്ട ബൈക്ക് കണ്ടെത്തിയെന്നും ഇതിന്റെ രേഖകള്‍ ചോദിച്ചപ്പോള്‍ ഇരുവരും ആക്രമിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. യുവ നടനും എഡിറ്ററും കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിന് എത്തിയതാണെന്നാണ് വിവരം.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

21 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

21 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

37 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

46 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

47 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago