കൊച്ചി. കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയായി കൊച്ചി നഗരത്തിലെ നടപ്പാതകള്‍ മാറുന്നു. നഗരത്തിലെ നടപ്പാതകളിലെ ഓടകള്‍ പലതും തുറന്ന് കടക്കുകയാണ് കൂട്ടത്തില്‍ പ്രധാനപാതയായ എംജി റോഡിലെ നടപ്പാതകളില്ലെ ഓടകളും തുറന്ന നിലയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാനാണു രണ്ടരമാസം മുന്‍പ് എംജി റോഡിന് ഇരുവശങ്ങളിലെയും നടപ്പാതയുടെ സ്ലാബുകള്‍ കുത്തിപ്പൊളിച്ചത്.
ഇവ കൃത്യമായി പലയിടത്തും പുനഃസ്ഥാപിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ടു പനമ്പിള്ളി നഗറിലെ മൂടിയില്ലാത്ത കാനയില്‍വീണ മൂന്നുവയസ്സുകാരന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കുട്ടിയുടെ അമ്മയുടെയും നാട്ടുകാരുടെയും ഇടപെടലാണു രക്ഷയായത്. പരുക്കേറ്റ കുട്ടി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമ്മ കാല് കൊണ്ട് തടഞ്ഞ് നിര്‍ത്തിയതിനാലാണു കുട്ടി രക്ഷപ്പെട്ടതെന്ന് പിതാവ് ഹര്‍ഷകുമാര്‍ പറഞ്ഞു. കുട്ടി കാനയില്‍ വീണതു നഗരസഭയുടെ അനാസ്ഥ മൂലമെന്നു പ്രതിപക്ഷനേതാവ് വിഡി സതീശന് ആരോപിച്ചു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…