kerala

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്, ഹൈക്കോടതി ഉത്തരവ്

തൃശൂർ : തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്. ഹൈക്കോടതി ദേവസ്വംബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉൽസവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ മുഖ്യ സംഘാടകരായി എട്ട് ഘടകക്ഷേത്രങ്ങളിൽ നിന്നുള്ള പൂരങ്ങളും എത്തി പൂരം നടക്കുന്നത് വടക്കുന്നാഥ ക്ഷേത്രത്തിലാണ്. ഇലഞ്ഞിത്തറ മേളം നടക്കുന്നത് ക്ഷേത്രമതിൽക്കെട്ടിനകത്താണ്.ലോകസിംഫണി വിശേഷണമുള്ള മേളം ആസ്വദിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിനകത്തും എത്തുക.

കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായെന്നു ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ളാസ്റ്റിക് അടക്കമുള്ളവ മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകൾ പരിഗണിച്ചാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വംബോർഡ് നൽകിയ വിശദീകരണം ഹൈകോടതി അംഗീകരിച്ചു.

Karma News Network

Recent Posts

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

25 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

48 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

51 mins ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

52 mins ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago

പുരാതന ക്ഷേത്രത്തിൽ വൻ കവർച്ച, പഞ്ചലോഹ വി​ഗ്രഹം മോഷണം പോയി, കോടികൾ‌ വില

തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ‌ വില വരുന്ന പഞ്ചലോഹ വി​ഗ്രഹം കവർന്നത്.…

1 hour ago