national

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും അത് സംഭവിച്ച് കൂടാ ആ ചിന്തയാണ് ഗവർണറെ കാണുന്നത് വിലക്കി പോലീസും ഉത്തരവിട്ടത്. എന്നാൽ ഭരണഘടനാ മാനദണ്ഡനാണ് അറിയില്ലെന്ന് നടിച്ച ഇങ്ങനെ പെരുമാറുന്നത് ഒരു ഭരണാധികാരിക്ക് ചേർന്നതല്ല എന്ന് ആനന്ദബോസ് ഓർമിപ്പിച്ചു. ഗവർണർ അനുമതി നൽകിയിട്ടും ഇരകൾക്കും പ്രതിപക്ഷ നേതാവിനും വിലക്ക് ഏർപ്പെടുത്തിയ പൊലീസ് നടപടിയിൽ ഇടപെട്ട് കൽക്കട്ട ഹൈക്കോടതി. ഗവർണറുടെ ഓഫീസിന്റെ അനുമതിയുണ്ടെങ്കിൽ ഇരകൾക്ക് ഗവർണറുമായി കൂടിക്കാഴ്ചയാകാം. ഗവർണർ വീട്ടു തടങ്കലിൽ ആണോയെന്നും കോടതി ചോദിച്ചത് ശ്രദ്ധേയമാണ്.

ബംഗാളിൽ അക്രമത്തിനിരയാവർ ഗവർണറെ കാണുന്നത് പോലീസ് വിലക്കി; മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി ആഞ്ഞടിച്ചു പശ്ചിമ ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്ന് പോലീസ് തടഞ്ഞ നടപടിക്കെതിരെ ഗവർണറും കൊൽക്കത്ത ഹൈക്കോടതിയും വെള്ളിയാഴ്ച ആഞ്ഞടിച്ചു. അക്രമത്തിന് ഇരയായവർക്കും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും ഗവർണറെ കാണുന്നതിന് രാജ്ഭവൻ അനുമതി നൽകിയിരുന്നു. എന്നാൽ അവർ രാജ്ഭവനിൽ പ്രവേശിക്കുന്നത് വ്യാഴാഴ്ച പോലീസ് തടഞ്ഞു.ഇക്കാര്യത്തിൽ അടിയന്തര വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ഡോ സിവി ആനന്ദബോസ് മുഖ്യമന്ത്രി മമതബാനർജിക്ക് വെള്ളിയാഴ്ച്ച കത്തയച്ചു.

അതിനിടെ, പശ്ചിമ ബംഗാൾ ഗവർണർ വീട്ടുതടങ്കലിലാണോയെന്ന് വെള്ളിയാഴ്ച കൽക്കട്ട ഹൈക്കോടതി അത്ഭുതം കൂറി. ഗവർണർ അനുമതി നൽകിയാൽ അക്രമത്തിന് ഇരയായവർക്കൊപ്പം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കും രാജ്ഭവൻ സന്ദർശിക്കാമെന്ന് കോടതി വിധിച്ചു.
രേഖാമൂലം അനുമതി ലഭിച്ചിട്ടും വ്യാഴാഴ്ച രാജ്ഭവനിൽ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞുവെന്ന് കാണിച്ച് അധികാരിയും മറ്റൊരാളും കോടതിയെ സമീപിച്ചിരുന്നു.കോടതി കൂടി നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, അക്രമത്തിന് ഇരയായവർ തന്നെ സന്ദര്ശിക്കുന്നതുവരെ ആഭ്യന്തരം കൈകാര്യം മന്ത്രി രാജ്ഭവനിൽ പ്രവേശിക്കുന്നത് ഗവർണർ വിലക്കി. രാജ്ഭവൻ ഡ്യുട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും മാറ്റാനും ഗവർണർ നിർദേശം നൽകി.ബുർബസാറിലെ മഹേശ്വരി ഭവൻ സന്ദർശിച്ച ഗവർണർ ബോസ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് അക്രമത്തിൽ നാശനഷ്ടം സംഭവിച്ചവരെ കണ്ടു. തെരഞ്ഞെടുപ്പിന് ശേഷം ടിഎംസി വൻതോതിൽ അക്രമം അഴിച്ചുവിട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു, സന്ദർശന വേളയിൽ, മഹേശ്വരി ഭവനിൽ താമസിക്കുന്ന 150 ഓളം ആളുകളുമായി ഗവർണർ ആനന്ദബോസ് ആശയവിനിമയം നടത്തുകയും അവരുടെ പരാതികളുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു.

ഇരകളെ ഞാൻ കേട്ടു. അത് സംഭവത്തിന്റെ ഒരു വശം. ഗവർണർ എന്ന നിലയിൽ, എന്തെങ്കിലും അഭിപ്രായങ്ങൾ പറയുന്നതിന് മുമ്പ് ഞാൻ നീതിപൂർവ്വം പെരുമാറാൻ ആഗ്രഹിക്കുന്നു. സർക്കാരിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. അതുകൂടി കേട്ടശേഷം എന്റെ അഭിപ്രായം നിങ്ങളോട് പറയാം.” ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട മന്ത്രിസഭയുടെ എല്ലാ തീരുമാനങ്ങളും നിയമനിർമ്മാണത്തിനുള്ള നിർദ്ദേശങ്ങളും മുഖ്യമന്ത്രി ഗവർണർമാരെ അറിയിക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാ മാനദണ്ഡങ്ങൾ മുഖ്യമന്തിക്ക് നൽകിയ കത്തിൽ ഗവർണർ ആനന്ദബോസ് ആവർത്തിച്ചോർമിപ്പിച്ചു.

ഗവർണറെ തറപറ്റിക്കാതെ ഉറങ്ങില്ല എന്ന് മമത പ്രതിജ്ഞ എടുത്തിരിക്കുകയാണ് എന്ന് തോന്നും ചില നടപടികൾ കണ്ടാൽ ബംഗാളിലേക്ക് ഒന്ന് നോക്കിയാൽ ഇപ്പോൾ വ്യക്തമാകുന്ന ഒരു സംഗതി ഉണ്ട് ഗവർണർ CV ആനന്ദ ബോസിന്റെ ജനസമ്മതിയുടെ ഗ്രാഫ് ഉയരുന്നതാന് ഇപ്പോൾ ബംഗാളിലെ ബോസ് വിരുദ്ധരുടെ ചർച്ച വിഷയം സന്ദേശ് ഖാലിയും കൂച്ച് ബെഹറുമടക്കം ഗുണ്ടായിസവും രാഷ്ട്രീയ സംഘര്ഷങ്ങളും അടിക്കടിയുണ്ടാകുന്ന സ്ഥലങ്ങളിൽ ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ഗവർണറുടെ വേറിട്ട ശൈലിയും ആരെയും കൂസാതുള്ള നടപടികളും നേതാക്കളെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്.മുഖ്യമന്ത്രിയെ വ്യക്തിപരമായി കുറ്റപ്പെടുത്താതെയും അതേസമയം ഇടംവലം നോക്കാതെ ഭരണഘടനാനുസൃതമായ നടപടികൾ സ്വീകരിച്ചും പ്രവചനാതീതമായ ഇടപെടലുകളിലൂടെ ജനകീയാംഗീകാരം നേടിയ ആനന്ദബോസ് ബംഗാളിലെ മാധ്യമങ്ങളിൽ നിറസാന്നിധ്യമായതും നിക്ഷിപ്ത താല്പര്യക്കാരുടെ ഉറക്കം കെടുത്തുന്നു.

Karma News Network

Recent Posts

അനാഥാലയങ്ങളിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി, കുഴൽനാടന്റെ മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണ മാസപ്പടി…

10 mins ago

കൊല്ലങ്കോട് എക്സൈസിന്റെ സിപിരിറ്റ് വേട്ട, മണ്ണിനടിയിൽ 9 കന്നാസുകളിലായി കുഴിച്ചിട്ട 270 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട്: കൊല്ലങ്കോട് എക്സൈസിന്‍റെ സ്പിരിറ്റ് വേട്ടയിൽ പിടിച്ചെടുത്തത് 270 ലിറ്റർ സ്പിരിറ്റ് . ചെമ്മണാംപതി എ -വൺ ക്വാറിയുടെ സമീപം…

20 mins ago

യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി കെട്ടിടത്തിന് താഴേക്ക് കിടന്ന് യുവതി, ജീവൻ പണയപ്പെടുത്തി റീൽസ്

ജീവൻ പണയപ്പെടുത്തി റീൽസെടുത്ത കപ്പിൾസിന് പൂരത്തെറി. ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും കിട്ടാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് യുവ തലമുറ. അത്തരമൊരു…

45 mins ago

താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു, ആക്രമിച്ചത് സുഹൃത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ രണ്ട് പേർക്ക് ബാർബർ ഷോപ്പിൽ വച്ച് കുത്തേറ്റു. താമരശ്ശേരി മൂലത്തുമണ്ണിൽ സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവർക്കാണ് കുത്തേറ്റത്. …

1 hour ago

സ്വിഗ്ഗിയിൽ ലൈം സോഡ ഓർഡർ ചെയ്തു, എത്തിയത് കാലിക്കുപ്പി

ഓൺലൈനിൽ ഭക്ഷണം വാകുകയും അബദ്ധം പറ്റുകയും ചെയ്യ്യുന്ന നിരവധി വാർത്തകളാണ് ഈയിടെയായി പുറത്തു വരുന്നത്. അത്തരത്തിൽ സ്വിഗ്ഗിക്ക് പറ്റിയ ഒരു…

1 hour ago

വീട്ടിലിരുത്താൻ അറിയാം, കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ ഭീഷണിപ്പെടുത്തി സിപിഐ ലോക്കൽ സെക്രട്ടറി

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസിൽദാറെ സിപിഐ ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി. സിപിഐ ദേവികുളം ലോക്കൽ സെക്രട്ടറി ആരോഗ്യദാസിനെതിരെയാണ് ഉദ്യോ​ഗസ്ഥന്റെ…

2 hours ago