ന്യൂഡല്‍ഹി. ടാറ്റാ ഗ്രൂപ്പും ഫ്രാന്‍സിന്റെ എയര്‍ബസും തമ്മില്‍ സിവിലിയന്‍ ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്ന കരാറില്‍ ഒപ്പുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കരാറില്‍ ഒപ്പിട്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. ഇതിനകം ഗുജറാത്തില്‍ സി 295 ട്രാന്‍സ്പോര്‍ട്ട് വിമാനം നിര്‍മിക്കാന്‍ ടാറ്റയും എയര്‍ബസും സഹകരിച്ചിട്ടുണ്ട്.
എച്ച് 125 ഹെലികോപ്റ്ററുകള്‍ നിര്‍മിക്കാനാണ് ഇരുകമ്പനികളും സഹകരിച്ചത്. തദ്ദേശിയമായി നിര്‍മിക്കുന്ന ഹെലികോപ്റ്ററുകള്‍ക്ക് ആവശ്യമായ ഘടക ഉല്‍പ്പന്നങ്ങള്‍ പ്രാദേശികമായി തന്നെ ശേഖരിക്കുമെന്ന് വിനയ് ക്വാത്ര പറഞ്ഞു. അതേസമയം മാക്രോണിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ കൂടുതല്‍ പ്രതിരോധ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ നടന്നു.
ഇന്ത്യന്‍ യുദ്ധ വിമാനങ്ങളുടെ എഞ്ചിന് നിര്‍മാണത്തില്‍ ഫ്രഞ്ച് എന്ജിന് നിര്‍മാതാക്കളായ സഫ്രന്റെ സഹകരണത്തിനാണ് ശ്രമിക്കുന്നത്. ഫ്രാന്‍സ് ഇതിനകം ഇന്ത്യയുടെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരാണ്.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…