kerala

ഇന്ത്യ തന്നെ സുരക്ഷിതം, അടുത്തെങ്ങും നാട്ടിലേക്കില്ലെന്ന് അമേരിക്കന്‍ പൗരന്‍

ഇന്ത്യയെ ചേരി എന്നും കോളനി എന്നും ഒക്കെ വിളിച്ച് ചെറുതാക്കിയവരും മോശമായി കണ്ടവരും ഒക്കെ ഇന്ന് ജീവൻ നിലനിർത്താൻ ഇന്ത്യ..ഇന്ത്യാ എന്ന് വിളിക്കുന്നു. മരുന്നിനായും കേവലം പാരാസിറ്റാമോളിനായും ഇന്ത്യയോട് യാചിക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ ഉള്ള വിദേശ സഞ്ചാരികളും പറയുന്നത് ഇന്ത്യ വിട്ട് തല്ക്കാപം പോകുന്നില്ല എന്നാണ്‌. ഇറ്റലിയും, ബ്രിട്ടനും അടക്കം വിമാനം അയക്കാം എന്ന് പറഞ്ഞിട്ടും ദയവായി ഉപദ്രവിക്കരുത് എന്നും വരുന്നില്ല എന്നുമാണിവർ പറയുന്നത്.കാരണം കോവിഡിനെ അത്രയ്ക്കും ജാഗ്രതയോടെയാണ് കേരളം കൈകാര്യം ചെയ്യുന്നത്.

പലരാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കേരളത്തിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉണ്ട്. കോവിഡ് മശവപറമ്പാക്കി മാറ്റുന്ന ഇറ്റലിയിലെയും അമേരിക്കയിലെയും സ്‌പെയിനിലെയും ആള്‍ക്കാര്‍ ഇന്ത്യയിലുണ്ട്. ആദ്യം ഒക്കെ എങ്ങനെ എങ്കിലും സ്വന്തം രാജ്യത്ത് എത്തിയാല്‍ മതിയായിരുന്നു എന്നായിരുന്നു ഇവരുടെ ചിന്ത. എന്നാല്‍ ഇപ്പോള്‍ അടുത്തെങ്ങും ഇന്ത്യയില്‍ നിന്നും പോകാന്‍ ഇടവരരുതേ എന്നാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. കൊവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ തന്നെ തുടരുന്നതാണ് സുരക്ഷിതമെന്നും രോഗ വ്യാപനത്തിന്റെ വ്യാപ്തി കുറയുന്ന സാഹചര്യത്തില്‍ മാത്രമേ തിരികെ പോകാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അറിയിച്ചിരിക്കുകയാണ് ഒരു അമേരിക്കന്‍ പൗരന്‍. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് തിരികെ നാട്ടിലെത്താനുള്ള സാഹചര്യമൊരുക്കുന്ന ഇമെയില്‍ സന്ദേശത്തിനുള്ള മറുപടിയായിട്ടാണ് ഇദ്ദേഹം ഈ വാക്കുകള്‍ കുറിച്ചിരിക്കുന്നത്.

‘തിരികെ പോകാനുള്ള മെയില്‍ ലഭിച്ചപ്പോള്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു, ഇന്ത്യയില്‍, കേരളത്തില്‍ തന്നെ തുടരുന്നതാണ് എന്നെ സംബന്ധിച്ച് സുരക്ഷിതം. ഇവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളെ ലഭിച്ചു. മുന്നോട്ടുള്ള ഓരോ ചുവടുവയ്പിലും ഞാന്‍ സുരക്ഷിതനായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പകര്‍ച്ചവ്യാധിയുടെ വ്യാപനം അവസാനിക്കുന്നത് വരെ ഇവിടമാണ് സുരക്ഷിതമെന്ന് ഞാന്‍ കരുതുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ പോലും വളരെയധികം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. എന്നാല്‍ കേരളത്തിലായത് കൊണ്ട് എനിക്ക് പേടിയോ ആശങ്കയോ അനുഭവപ്പെടുന്നില്ല. ഞാന്‍ ഏറ്റവും സുരക്ഷിതമായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി നികോ’ അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ ദിവസം മൂന്ന് ബ്രിട്ടീഷ് സ്വദേശികള്‍ കൊവിഡ് 19 സുഖപ്പെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ്. എറണാകുളത്തായിരുന്നു ഇവര്‍ക്ക് ചികിത്സ ലഭിച്ചത്. 83കാരനും 66കാരിയുമുള്‍പ്പടെ മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ 19 അംഗ സംഘത്തിലെ ഏഴ് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ആറ് പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

6 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

7 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

7 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

7 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

8 hours ago