topnews

പ്രജീഷിൻ്റെ ഇടതുകാലിന്റെ തുട ഭക്ഷിച്ച് കടുവ, ശേഷിച്ചത് അസ്ഥി മാത്രം

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിൻ്റെ കുടുംബത്തിന് ധന സഹായം നൽകുമെന്ന് വനം വകുപ്പ്. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീമിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇതുസംബന്ധിച്ച ഉറപ്പുനൽകിയത്. ഉന്നത ഉദ്യോഗസ്ഥർ എത്താതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഒടുവിൽ ഡിഎഫ്ഒയും ഐസി ബാലകൃഷ്ണൻ എംഎൽഎയും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിക്കുകയായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജനപ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

സുൽത്താൻ ബത്തേരിക്കടുത്തുള്ള വാകേരിയിലാണ് യുവാവിനെ കടുവ കൊലപ്പെടുത്തിയത്. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷിനാണ് (36) ദാരുണാന്ത്യം സംഭവിച്ചത്. പുല്ല് പറിക്കാൻ പോയ പ്രജീഷിന്റെ മൃതദേഹം പാതി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടതുകാൽ തുട ഏതാണ്ട് പൂർണമായും ഭക്ഷിച്ച നിലയിലായിരുന്നു. അസ്ഥി മാത്രമായിരുന്നു ശേഷിച്ചത്.

ക്ഷീര കർഷകനായ പ്രജീഷ് രാവിലെ പുല്ല് പറിക്കാനായി വീടിനടുത്തുള്ള കാടുമൂടിയ ഭാഗത്തേക്ക് പോയപ്പോഴാണ് കടുവ ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താതിനെ തുടർന്ന് സഹോദരനും സുഹൃത്തുകളും നടത്തിയ തെരച്ചിലിലാണ് വൈകുന്നേരം നാല് മണിയോടെ പൊന്തക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

14 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

14 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

31 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

39 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

40 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago