topnews

കേസ് കല്ലുവീണ് പാമ്പ് ചത്തതിനല്ല, നായാട്ടു നടത്തിയതിന്, വിചിത്ര വാദവുമായി റെയ്ഞ്ച് ഓഫീസർ

തൃശൂർ വാണിയംപാറയിൽ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്ത സംഭവത്തിൽ വണ്ടിയുടെ ഡ്രൈവറെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവർ നൂർ ആമിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കസ്റ്റഡിയിലെടുത്തത്. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്ന് മുതൽ ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാം. മനുഷ്യർക്കില്ലാത്ത നിയമമാണോ മൃ​ഗങ്ങൾക്കുള്ളതെന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിലടക്കം ഉയർന്നുവന്നത്. കല്ല് വീണ് പാമ്പു ചത്തതിനല്ല കേസ്, മറിച്ച് പാമ്പിനെ നായട്ടിന് ശ്രമിച്ചതിനാണ് കേസെടുത്തിരിക്കുന്നതെന്ന വിചിത്ര വാദമാണ് റെയ്ഞ്ച് ഓഫീസർ ഉന്നയിക്കുന്നത്. ജോലിയുടെ ഇടയിൽ അറിയാതെ സംഭവിച്ച ഈകാര്യത്തിനാണ് തൊഴിലാളി ജയിലിലായിരിക്കുന്നത്.

ജോലികിട്ടിയിട്ടുവേണം ജനങ്ങളെ ഉപദ്രവിക്കാനെന്ന നിലപാടാണ് ഇപ്പോഴത്തെ ഒട്ടുമിക്ക സർക്കാർ ജോലിക്കാരും സ്വീകരിച്ചിരിക്കുന്നത്. ജനങ്ങളുടെ നികുതികൊണ്ട് ശമ്പളം വാങ്ങുന്ന ഇവർ എങ്ങനെ സാധാരണക്കാരെ ഉപദ്രവിക്കാം എന്നതിൽ ​ഗവേഷണം നടത്തുകയാണ്.സർക്കാർ സർവീസിൽ സ്ഥിരം തൊഴിൽ ആർക്കും കൊടുക്കരുത് ഇത് കൊടുക്കുകയാണെങ്കിൽ മനുഷ്യത്വം ഉള്ളവർക്ക് നൽകുക എന്നതാണ് ഇപ്പോൾ ഉയർന്നുവരുന്ന പ്രധാന ആവശ്യം.

കേരള ഇൻഡിപെൻഡൻഡ് ഫാം അസോസിയേഷൻ സംഘടനയുടെ സ്റ്റേറ്റ് ലീ​ഗൽ ഡയറക്ടർ അഡ്വക്കേറ്റ് ജോണി ജോർജ് ഫോറസ്റ്റ് റെയ്ഞ്ചറുമായി സംസാരിക്കുന്നതിന്റെ ഓഡിയോകർമ്മ ന്യൂസിന് ലഭിച്ചു

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

4 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

4 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

5 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

6 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

6 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

7 hours ago