crime

തൊടുപുഴയിൽ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നു.

 

ഇടുക്കി / പണമോഹികളായ രാജ്യ ദ്രോഹികൾ കേരളത്തിൽ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നു. തൊടുപുഴയിലാണ് കള്ളനോട്ടുകൾ കൂടുതലായും വ്യാപാര കേന്ദ്രങ്ങളിൽ എത്തി വരുന്നത്. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ജീവനക്കാരെയുമൊക്കെ കള്ളനോട്ടുകൾ വ്യാപകമാകുന്നത് ആശങ്കയിലാക്കി യിരിക്കുകയാണ്. ബാങ്കുകളിൽ പണമടയ്ക്കാൻ എത്തുമ്പോഴാണ് പലരും കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുന്നത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി പേര് കബളിപ്പിക്കപ്പെട്ടു. കള്ള നോട്ടിനും യഥാർത്ഥ കറൻസിയുടെ അതേ വലിപ്പമാണ് ഉള്ളത്. പെട്ടെന്ന് ആർക്കും നോട്ടുകൾ കണ്ടാൽ വ്യാജമാണെന്ന് മനസിലാകമെന്നില്ല. പിടികൂടിയ കള്ള നോട്ടുകളിൽ ആവട്ടെ റിസർവ് ബാങ്ക് എന്ന് എഴുതിയിരിക്കുന്നതിൽ റിസർവ് എന്നതിന്റെ അവസാന ഇംഗ്ലീഷ് അക്ഷരം ‘ഇ’ക്ക് പകരമായി ‘യു’ എന്നാണ് ഉള്ളത്. വാട്ടർമാർക്കിലും വ്യത്യാസം കാണുന്നുണ്ട്.

യഥാർഥ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിലാണ്. എന്നാൽ വ്യാജനിൽ ആവട്ടെ ഗാന്ധിയുടെ ചിത്രം വയലറ്റ് നിറത്തിലാണ്. കടകളിലാണ് കൂടുതലായും ഇത്തരം നോട്ടുകൾ എത്തുന്നത്. വിലക്കയറ്റം മൂലം വലഞ്ഞിരിക്കുന്ന കച്ചവടക്കാർ കള്ളനോട്ടുകളുടെ കെണിയിൽ പെട്ടാലും തങ്ങൾക്ക് വന്ന നഷ്ടവും പുറത്ത് പറയാനാവാതെ നശിപ്പിക്കുന്ന അവസ്ഥയിലാണുള്ളത്.

 

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

43 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago