kerala

ലക്ഷദ്വീപ് മുൻ എം പിയുടെ സഹോദരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

കവരത്തി. കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ലക്ഷദ്വീപ് മുൻ എം പിയുടെ സഹോദരനെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കേസിലെ ഒന്നാംപ്രതി നൂറുൾ അമീനെയാണ് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് നടപടി എടുത്തിരിക്കുന്നത്.

കേസിലെ ഒന്നാംപ്രതി നൂറുൽ അമീൻ അന്ത്രോത്ത് എം ജി എസ് എസ് എസ് സ്കൂളിൽ ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്നു. കേസിലെ രണ്ടാം പ്രതിയായ മുൻ എം പി മുഹമ്മദ് ഫൈസലും നൂറുൽ അമീനും അടക്കമുള്ളവർ നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണുള്ളത്. അദ്ധ്യാപകൻ സമൂഹത്തിന് അഹിംസയുടെ സന്ദേശം നൽകേണ്ട വ്യക്തിയാണെന്നാണ് പിരിച്ചുവിടൽ കത്തിൽ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. നൂറുൽ അമീന്റെ പ്രവൃത്തി ഇതിന് ചേർന്നതല്ലെന്നും അഡ്‌മിനിസ്ട്രേറ്റർ പറഞ്ഞിട്ടുണ്ട്. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ നൂറുൽ അമീന്റെ സഹോദരൻ മുഹമ്മദ് ഫൈസൽ എം പിയെ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ 2009ൽ കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെടുന്നത്. കേസിലെ നാല് പ്രതികൾക്കും പത്ത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവരത്തി ജില്ലാ സെഷൻസ് കോടതി വിധിക്കുകയായിരുന്നു.

പത്തുവർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ, സഹോദരൻ അമീൻ അടക്കം നാല് പ്രതികൾ വിധിക്ക് പിന്നാലെ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ഈ മാസം 17നാണ് പരിഗണിക്കുക. കേസിൽ എതിർ സത്യവാങ്‌മൂലം നൽകാൻ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിർദേശിച്ചിരിക്കുകയാണ്. അപ്പീലിൽ വിധി വരുന്നതുവരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന എം പിയുടെ ആവശ്യത്തിൽ ചൊവ്വാഴ്ച കോടതി വിശദമായ വാദം കേൾക്കുന്നുണ്ട്.

Karma News Network

Recent Posts

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

29 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

56 mins ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

1 hour ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago

യുകെയിൽ ജോലിസ്ഥലത്തുണ്ടായ അപകടം, മലയാളിക്ക് ദാരുണാന്ത്യം

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…

2 hours ago

പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു, ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…

3 hours ago