topnews

പെണ്‍കെണി, വ്യവസായിക്ക് പോയത് രണ്ട് ലക്ഷം, രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍, പോലീസ് പിടിക്കാതിരിക്കാന്‍ കുരുട്ടുബുദ്ദി, എന്നാല്‍ ഒടുവില്‍

കോട്ടയം:പെണ്‍കെണിയില്‍ കുടുങ്ങി പണവും മാനവും നഷ്ടപ്പെടുന്ന പല സംഭവങ്ങളും സംസ്ഥാനത്ത് നടക്കുന്നുണ്ട്.മാനഹാനി ഭയന്ന് ആരും ഇത്തരം സംഭവങ്ങള്‍ക്ക് എതിരെ കേസ് കൊടുക്കാറില്ല.സ്വത്തും പണവും എല്ലാം നഷ്ടപ്പെട്ടാലും മാനം മതിയെന്ന് ചിന്തിക്കുന്നവരുണ്ട്.ഈ ചിന്ത ഇത്തരം ഗ്യാങ്ങുകള്‍ക്ക് വീണ്ടും തെറ്റ് ചെയ്യാനുള്ള പ്രചോദനമാവുകയാണ്.ചിങ്ങവനം സ്വദേശിയായ സ്വര്‍ണവ്യാപാരിയെ പെണ്‍കെണിയില്‍ കുടുക്കി 2 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പെരെ പോലീസ് അറസ്റ്റ് ചെയ്തു.നാല് പ്രതികളെയും കര്‍ണാടകയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.അനധികൃത പണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച നടത്തുന്ന സംഘത്തിലെ പ്രധാനിയായ കണ്ണൂര്‍ സ്വദേശി നൗഷാദ്(41),ഇയാളുടെ മൂന്നാം ഭാര്യ കാസര്‍കോട് സ്വദേശി ഫസീല(34),കാസര്‍കോട് സ്വദേശി അന്‍സാര്‍(23),തൃക്കരിപ്പൂര്‍ പടന്ന സ്വദേശി സുമ(30)എന്നിവരാണു പിടിയിലായത്.

പെണ്‍കെണിയാണ് ഇവരുടെ പ്രധാന തട്ടിപ്പ്.കോട്ടയത്ത് തന്നെയുള്ള മറ്റൊരു സ്വര്‍ണ വ്യാപാരിയെയും രാഷ്ട്രീയ നേതാവിനെയും ഇത്തരത്തില്‍ കെണിയില്‍ കുടുക്കാന്‍ സംഘം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.സംഘത്തിലെ സ്ത്രീകള്‍ വ്യാപാരിയുമായി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയായിരുന്നു.തുടര്‍ന്നാണ് കെണിയില്‍ പെടുത്തി രണ്ട് ലക്ഷം തട്ടിയത്.അന്വേഷണ സംഘം തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ നൗഷാദ് തന മുണ്ഡനം ചെയ്ത് രൂപമാറ്റം വരുത്തിയിരുന്നു.കോവിഡ് മൂലം ഹവാല പണമിടപാട് കുറഞ്ഞതോടെയാണു നൗഷാദ് പെണ്‍കെണിയിലേക്കു തിരിഞ്ഞതെന്നു പൊലീസ് പറഞ്ഞു.തട്ടിപ്പിന് ഒത്താശ ചെയ്ത ജില്ലയിലെ ഗുണ്ടയെ ഇനിയും പിടികൂടാനായിട്ടില്ല.

ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവവിന്റെ മേല്‍നോട്ടത്തില്‍ കോട്ടയം ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍,കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ നിര്‍മല്‍ ബോസ്,എസ്‌ഐ രഞ്ജിത്ത് വിശ്വനാഥന്‍ഡിവൈഎസ്പി ഓഫിസിലെ അസിസ്റ്റന്റ് എസ്‌ഐ കെ.ആര്‍.അരുണ്‍കുമാര്‍,എസ്‌ഐ ഷിബുക്കുട്ടന്‍,സൈബര്‍സെല്ലിലെ വി.എസ് മനോജ് കുമാര്‍ എന്നിവരാണു പ്രതികളെ പിടികൂടിയത്.കേസില്‍ പ്രതികള്‍ക്ക് ഒത്താശ ചെയ്ത ജില്ലയിലെ ഗുണ്ടാത്തലവന് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിനു കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ 2 എഎസ്‌ഐമാരെ സ്ഥലം മാറ്റിയിരുന്നു.ഇതില്‍ ഒരാള്‍ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരമടക്കം ഒട്ടേറെ സര്‍വീസ് മെഡലുകള്‍ നേടിയിട്ടുണ്ട്.

Karma News Network

Recent Posts

രേണുകാ സ്വാമിയുടെ കൊലപാതകം, നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി. നടന്റെ ബംഗളൂരുവിലെ ഫാം ഫൗസിൽ…

6 hours ago

രാജ്യദ്രോഹ പരാമർശം; അരുന്ധതി റോയിക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ ഡൽഹി പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന്…

6 hours ago

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്

കോട്ടയം: നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക്. കൊല്ലാട്…

6 hours ago

എംഡിഎംഎയുമായി അറസ്റ്റിൽ, സർമീൻ അക്തർ രഹസ്യ ഭാഗത്ത് കടത്തിയത് 50ലക്ഷത്തിന്റെ ലഹരിമരുന്ന്

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പോലീസ് പിടിയിൽ. ബംഗലൂരു…

7 hours ago

സുരേഷ് ഗോപിയോടൊപ്പം നമ്മളും എന്ന ഇക്വേഷൻ അനേകം പേർക്ക് തണൽ നല്കും, ദുരിതമനുഭവിക്കുന്നവരോട് നമുക്കും ചില ബാധ്യതയുണ്ട്

ദുരിതമനുഭവിക്കുന്ന സമൂഹത്തിനോട് സുരേഷ്ഗോപി മാത്രമല്ല ബാധ്യതപ്പെട്ടിരിക്കുന്നത്, നമുക്കും ചില ബാധ്യതയുണ്ടെന്ന് രാമസിംഹൻ. സുജാതയുടെ വീടിനായി ഒരു ലക്ഷം മതി ബാക്കി…

7 hours ago

രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് ഹാരീസ് ബീരാനും, ജോസ് കെ മാണിയും, പിപി സുനീറും

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ…

8 hours ago