kerala

കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് അമ്മായിയും കൂട്ടരും പെണ്‍കുട്ടിയോട് ചെയ്തത്

കുണ്ടറ: കുളിമുറി രംഗങ്ങള്‍ ഫോണില്‍ പകര്‍ത്തി പുറത്ത് വിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച നാല് പേരെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ 34 ദിവസം തുടര്‍ച്ചയായി ഉപദ്രവിക്കുകയും ഭീഷണി പെടുത്തുകയും ആയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ അമ്മായി ഉള്‍പ്പെടെ ഉള്ളവരാണ് അറസ്റ്റില്‍ ആയത്. കുട്ടിയുടെ അമ്മായിയും ഇടനിലക്കാരിയുമായ ലിനറ്റ് (30), ലോഡ്ജ് ഉടമ ചവറ പന്മന സ്വദേശി നജിം (43), ജീവനക്കാരായ മണപ്പള്ളി പാവുമ്പ സ്വദേശികളായ പ്രദീപ് (33), റിനു (33) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. ലിനറ്റിനെ അവര്‍ താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി പരിശോധനകള്‍ നടത്തി.

സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി കെ എസ് ആര്‍ ടി സി സ്റ്റാന്റ് സമീപമുള്ള പ്ലാസ ലോഡ്ജ് ജീവനക്കാര്‍ മൂന്ന് പേരെയും പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കുടുങ്ങാനാണ് സാധ്യത. ലിനറ്റിന് മുന്‍പും പെണ്‍വാണിഭ കേസില്‍ ബന്ധമുണ്ട്. ലിനറ്റ് ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയും പെണ്‍കുട്ടിയുടെ മാമനുമായി ഒരുമിച്ച് ജീവിച്ചു വരികയുമായിരുന്നു

തന്റെ പ്രവൃത്തികള്‍ ഭര്‍ത്താവ് തടസം ആകുമെന്ന് മനസിലാക്കുകയും ഭയക്കുകയും ചെയ്ത ലിനറ്റ് മൂന്ന് മാസമായി ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിഞ്ഞ് വരികയായിരുന്നു. ലിനറ്റ് അഞ്ചാലുംമൂട് കുരീപ്പുഴയിലേയ്ക്ക് താമസം മാറിയത് പെണ്‍കുട്ടിയുമായി കൂടുതല്‍ അടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേസമയം തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ പോലീസ് പിടികൂടി. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇവരുടെ ഇടപാടുകള്‍. പോലീസ് റെയ്ഡിന് എത്തുന്നെന്ന് മനസിലാക്കിയ സംഘം നടത്തിപ്പുക്കാരനായ വെള്ളനാട് സ്വദേശി രമേശ്കുമാര്‍ ഓടി രക്ഷപപ്പെട്ടു. ഇടപാടിനെത്തിയ മാലി സ്വദേശിയായ ഫുലു എന്ന 60കാരന്‍ തിരുവനന്തപുരം സ്വദേശിനിയായ 40കാരി, കൊച്ചി മരട് സ്വദേശിനിയായ 30കാരി എന്നിവരെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘത്തെ പിടികൂടുന്നത്.

ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ച് വന്നത്. കുടപ്പനക്കുന്ന് എ കെ ജി നഗറിലേക്ക് പോകുന്നവഴിയില്‍ ഉള്ള ഒരു വീട് രമേശ് കുമാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ പെണ്‍വാണിഭ കേന്ദ്രം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. രാത്രിയും പകലും നിരന്തരം ആഡംബര വാഹനങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും വന്നുപോകുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

ഇതോടെ പോലീസ് വീടും പരിസരവും നിരീക്ഷിച്ച് വരികയായിരുന്നു. ദിവസങ്ങളായി വീട് പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ഇടപാടിന് ആളെത്തിയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സി ഐയുടെ നേതൃത്വത്തില്‍ പൊലീസ് വീട് വളയുകയായിരുന്നു. പൊലീസിനെ കണ്ട് പന്തികേട് മണത്ത രമേശ് കുമാര്‍ മതില്‍ ചാടി ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 40കാരിയെ വനിതാ പൊലീസ് ഓടിച്ചിട്ട് പിടിച്ചു.

രമേശ് കുമാറിനൊപ്പം നടത്തിപ്പില്‍ പിടിയിലായ രണ്ട് സ്ത്രീകളും പങ്കാളിയായിരുന്നുവെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. മാലി സ്വദേശി ഫുലുവിനെയും മരട് സ്വദേശിനിയെയും റൂമിനുള്ളില്‍ നിന്നാണ് പിടിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് താന്‍ ഇടപാടിനെത്തിയതെന്ന് മാലിക്കാരന്‍ പൊലീസിനോട് പറഞ്ഞു.

Karma News Network

Recent Posts

ഷവര്‍മയും അല്‍ഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ, കൊല്ലത്ത് ഹോട്ടൽ പൂട്ടിച്ചു

കൊല്ലം: ഷവര്‍മയും അല്‍ഫാമും കഴിച്ച എട്ടുവയസുകാരനും അമ്മയും ഉള്‍പ്പെടെ 15 പേർ ആശുപത്രിയിൽ. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചടയമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്…

16 mins ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല, മത്സരത്തിൽ നിന്നും പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണമില്ല, പുരി ലോക്സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിൻമാറിയത്.…

34 mins ago

ഡിവൈഎഫ്ഐ പ്രവർത്തകനയാ കണ്ടക്ടർ മെമ്മറി കാര്‍ഡ് മാറ്റിയതാകാം, മേയർക്കെതിരെ കോടതിയിൽ ഹർജി സമർപ്പിച്ച് ഡ്രൈവർ യദു

തിരുവനന്തപുരം : നടുറോഡിലെ വാക്പോരിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെ.എസ്.ആർ.ടി.സി ഡ്രൈവർ…

36 mins ago

പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി, പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ വെടിവച്ച് കീഴ്പ്പെടുത്തി. അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ്…

1 hour ago

പൂജക്കും നിവേദ്യത്തിനും അരളിപ്പൂവ്, ഉടൻ വിലക്കില്ല, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവിന് ഉടൻ വിലക്കേർപ്പെടുത്തില്ല. ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് വിലക്ക്…

1 hour ago

നടി റോഷ്നയുടെ പരാതി, ബസ് ഓടിച്ചത് യദു തന്നെ; ഡിപ്പോയിലെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്

കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ സിനിമാ താരം റോഷ്‌ന അന്ന റോയ് ഉന്നയിച്ച ആരോപണം ശരിവെക്കുന്ന രേഖകൾ പുറത്ത്. ബസ് ഓടിച്ചത്…

2 hours ago