national

അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഹായ് എന്ന് സന്ദേശം; ലക്ഷദ്വീപില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വാട്‌സ്‌ആപ്പിലേക്ക് സന്ദേശം അയച്ച സംഭവത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍. അഗതി ദ്വീപില്‍ നിന്ന് മൂന്ന് കുട്ടികളെയും ബിത്രയില്‍ നിന്ന് ഒരാളെയുമാണ് കവരത്തി പോലീസ് പിടികൂടിയത്. ഇലക്‌ട്രിസിറ്റി ജീവനക്കാരനായ ഷെഫീഖ് ആണ് ബിത്രയില്‍ നിന്ന് പിടിയിലായത്. ഹായ് എന്നായിരുന്നു ഇവരുടെ സന്ദേശം. അഡമിനിസ്‌ട്രേറ്റര്‍ക്കെതിരെ ലക്ഷദ്വീപിലും പുറത്തും പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ സംഭവം. ഇതോടെ പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.

ഈ മാസം 30ന് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുമെന്നാണ് വിവരം. വന്‍ പ്രതിഷേധത്തിനുള്ള സാധ്യത പോലീസ് മുന്‍കൂട്ടിക്കാണുന്നു. ദ്വീപിലെ സമാധാനം തകര്‍ത്ത അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരും രാഷ്ട്രീയ നേതാക്കളും പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രഫുല്‍ പട്ടേലിനെതിരായ പ്രതിഷേധത്തെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെല്ലാം എന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.

മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് പ്രഫുല്‍ പട്ടേല്‍ പുതിയ അഡ്മിനിസ്‌ട്രേറ്ററായി ലക്ഷദ്വീപിലെത്തിയത്. പിന്നീട് അദ്ദേഹം സ്വീകരിച്ച നടപടികളാണ് പ്രതിഷേധത്തിന് കാരണം. മാംസ നിരോധനം, മദ്യ വിതരണത്തിന് അനുമതി, അനധികൃതമെന്ന് ആരോപിച്ച്‌ മല്‍സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ പൊളിച്ചു, കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത ദ്വീപില്‍ ഗുണ്ടാ നിയമം നടപ്പാക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു…. ഇങ്ങനെ പോകുന്ന പ്രഫുല്‍ പട്ടേലിനെതിരായ ആരോപണങ്ങള്‍. 99 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ലക്ഷദ്വീപിനെ മറ്റൊരു കശ്മീര്‍ ആക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, ലക്ഷദ്വീപിലെ ബിജെപി നേതാക്കളും പ്രഫുല്‍ പട്ടേലിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

Karma News Network

Recent Posts

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

2 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

7 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

35 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

44 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

58 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago