പുതുവർഷദിനത്തിൽ പുലര്‍ച്ചെയോടെ കണ്ണൂരിലും തൃശൂരിലുമുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര് മരിച്ചു. തൃശൂര്‍ പെരിഞ്ഞനത്ത് പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ അന്‍സില്‍ (22), രാഹുല്‍ (22) എന്നിവരാണ് മരിച്ചത്. മതിലകം, കാക്കാത്തിരുത്തി സ്വദേശികളാണിവർ.
പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം ദേശീയ പാതയിലാണ് അപകടമുണ്ടായത്. അന്‍സിലും രാഹുലും സഞ്ചരിച്ച ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രാവിലെ ആറുമണിയോടെയാണ് വാഹനാപകടമുണ്ടായത്. വടകര സ്വദേശികളായ അശ്വിന്, അമല്‍ജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍ഗോഡേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അശ്വിന്, അമല്‍ജിത്ത്, ആദര്‍ശ് എന്നിവരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…