national

ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം നാലംഗ കുടുംബത്തെ കഴുത്തറത്ത് കൊലപ്പെടുത്തി, മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

ജയ്പൂർ: ആറു മാസം പ്രായമുള്ള പെണ്‍കുഞ്ഞടക്കമുള്ള നാലംഗ കുടുംബത്തെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ അഗ്നിക്കിരയാക്കി. രാജസ്ഥാനിലെ ജോധ്പുരില്‍ നിന്നുമാണ് കണ്ണില്ലാത്ത ക്രൂരതയുടെ വാർത്ത പുറത്തുവന്നത്. വീടിന് മുന്നിലാണ് ആറു മാസം പ്രായമുള്ള കുഞ്ഞിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം പ്രതികാരക്കൊലയെന്നാണ് പോലീസ് സംശയിക്കുന്നത്.

ജോധ്പുരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഒസിയാന്‍ എന്ന ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മനഃസാക്ഷിയെ നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ചൗരായ് സ്വദേശിയായ പുനാറാം (55), ഭാര്യ ഭന്‍വാരി (50), മരുമകള്‍ ധാപു (24), ധാപുവിന്‍റെ ആറു മാസം പ്രായമുള്ള മകള്‍ എന്നിവരാണ് മരിച്ചത്. മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് ഇവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വീടിന്റെ നടുമുറ്റത്തേക്ക് വലിച്ചിട്ടാണ് ചുട്ടെരിക്കുകയായിരുന്നു.

പുനാറാമിന് ബന്ധുക്കളുമായി സ്വത്ത് തര്‍ക്കം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സഹോദരനേയും ബന്ധുവിനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. 19-കാരനായ ബന്ധുവിനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ഉറങ്ങിക്കിടക്കുമ്പോഴാണ് നാലുപേരും ആക്രമിക്കപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികള്‍ ചെന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.

സംഭവത്തിൽ കേസെടുത്ത് അന്വഷണം ആരംഭിച്ചതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരും ജില്ലാ കളക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി. മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടിന് കീഴിൽ സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നെന്ന് ബിജെപി വിമർശിച്ചു. സർക്കാരിന് ഭരണം നിലനിർത്തുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും കേന്ദ്രമന്ത്രി ​ഗജേന്ദ്ര സിം​ഗ് ഷെഖാവത് പ്രതികരിച്ചു.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

7 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

40 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago