trending

നാല് വയസ്സുകാരി പഞ്ചായത്ത് കുളത്തിൽ വീണ് മരിച്ച നിലയിൽ

ഇടുക്കി ഉടുമ്പൻചോലയിൽ നാല് വയസ്സുകാരിയെ പഞ്ചായത്ത് കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളറക്കംപാറ കോളനിയിൽ പരേതനായ പരമശിവം – വീരലക്ഷ്മി ദമ്പതികളുടെ മകൾ ധരണിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കുട്ടി കാൽവഴുതി കുളത്തിൽ വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുളത്തിന് സംരക്ഷണ വേലിയില്ലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം മലപ്പുറം പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്‌ക്കൊപ്പം കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്നു ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

ചൊവ്വാഴ്ച രാവിലെയോടെയാണ് വീട്ടിന് പുറകുവശത്തെ കുളത്തിൽ കുട്ടികൾ വീണത്. മുഹമ്മദ് മുഖ്‌സിൽ അമീൻ, ആയിശത്തുൽ മെഹ്‌റ എന്നിവരാണ് ദമ്പതികളുടെ മറ്റു മക്കൾ.

Karma News Network

Recent Posts

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

29 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

60 mins ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

10 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

10 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

10 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

11 hours ago