kerala

നാല് വർഷത്തെ പ്രണയം, യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പഞ്ചായത്ത് ഓഫീസിൽ എത്തിച്ച് താലികെട്ടി.

ഇടുക്കി. പ്രണയ വിവാഹത്തിന് ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് യുവതിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വിവാഹിതരാവണമെന്ന ആഗ്രഹവുമായി യുവാവ് നേരെ എത്തിയത് പഞ്ചായത്ത് ഓഫീസിൽ. ഇടുക്കി സ്വദേശികളായ സുധൻ സുഭാഷും, നിവേദയുമാണ് ഞങളെ വിവാഹിതരാവാൻ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി മൂന്നാർ പഞ്ചായത്ത് ഓഫീസിലെത്തിയത്.

വിവാഹിതരാകാനുള്ള ആഗ്രഹവുമായി ഇരുവരും മൂന്നാർ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിയതിനെ തുടർന്ന് ഒടുവിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ തന്നെ മുൻകൈയെടുത്ത് ഇവരുടെയും വിവാഹം നടത്തുകയായിരുന്നു. ഇടുക്കി സ്വദേശികളായ സുധൻ സുഭാഷിന്റെയും നിവേദയുടെയും വിവാഹം വീട്ടുകാരും ബന്ധുക്കളും ഇല്ലാതെ അങ്ങനെ പഞ്ചായത്ത് ഓഫീസിൽവച്ച് നടന്നു. ഇരുവരും കഴിഞ്ഞ നാല് വർഷങ്ങളായി പ്രണയത്തിലായിരുന്നു. ചെന്നൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് സുധൻ.

നിവേദക്ക് മാതാപിതാക്കൾ വിവാഹം ആലോചിച്ച് തുടങ്ങിയപ്പോഴേ ബന്ധുക്കളെയും കൂട്ടി സുധൻ യുവതിയുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയിരുന്നു. എന്നാൽ വിവാഹത്തിന് നിവേദയുടെ വീട്ടുകാർ എതിർക്കുകയാണ് ഉണ്ടായത്. തുടർന്ന് വാഗുവര വാർഡിലെ പഞ്ചായത്തംഗമായ ഉമ യുവതിയുടെ വീട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും അവർ പഴയ നിലപാടിൽ തന്നെ ഉറച്ച് നിന്നു.

യുവതിയുടെ ബന്ധുക്കളുടെ ഭാഗത്തുനിന്ന് സുധന് തുടർന്ന് ഭീഷണി ഉണ്ടായി. നിവേദയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സുധൻ, ഉമയ്‌ക്കൊപ്പം പഞ്ചായത്ത് ഓഫീസിലെത്തി വിവരം പ്രസിഡന്റിനെ അറിയിക്കുകയായിരുന്നു. പ്രസിഡന്റ് ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചു. തുടർന്ന് താലിമാലയും വിവാഹമോതിരവുമായി സുധൻറെ ബന്ധുക്കൾ പഞ്ചായത്ത് ഓഫീസിലെത്തുകയായിരുന്നു. പ്രസിഡന്റ് താലിമാല എടുത്തുനൽകി. ബന്ധുക്കളുടെയും പഞ്ചായത്തംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ സുധൻ അത് നിവേദയുടെ കഴുത്തിൽ ചാർത്തി. പഞ്ചായത്തിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്ത ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിപോയത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

17 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

44 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago