topnews

പതിനെട്ടാം പടി കയറി ഫാ മനോജ് സ്വാമി, ഇത് ചരിത്രം, വരവേൽപ്പോടെ സ്വീകരിച്ച് സന്നിധാനം

ചരിത്രത്തിൽ ആദ്യമായി ക്രിസ്ത്യൻ വൈദീകൻ പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്തി. അല്പ്പം മുമ്പ് റവ്വരൻ ഫാ..ഡോ മനോജ് പതിനെട്ടാം പവിത്രമായ പതിനെട്ടാം പടി ചവിട്ടി ആചാര വിധികളോടെ അയ്യപ്പ സന്നിധാനത്ത് എത്തി. തുടർന്ന് അദ്ദേഹത്തേ സന്നിധാനത്ത് ഭക്തരും ക്ഷേത്ര ഭാരവാഹികലും സ്വീകരിച്ചു. സ്നേഹാദരവ് നല്കി. മതങ്ങൾ ഇല്ലാതായി മത വേലിക്കെട്ടുകൾ ഇല്ലാതായി മനുഷ്യൻ ഒന്നായ നിമിഷങ്ങൾ തന്നെ ആയിരുന്നു. ഇപ്പോൾ നിങ്ങൾക്ക് ആ ദൃശ്യങ്ങൾ കാണാവുന്നതാണ്‌. തന്റെ മതത്തിൽ ഉറച്ച് നിന്നും വിശ്വസിച്ചും മാറ്റം വരാതെ നിലകൊണ്ടും ശബരിമല ദർശനം നടത്തുകയായിരുന്നു ഫാ മനോജ്.

സന്നിധാനത്ത് എത്തിയ ഫാ മനോജ് എല്ലാ മതങ്ങളും ഒന്നാകുന്ന അല്ലെങ്കിൽ ഒന്നാണ്‌ എന്ന സന്ദേശമാണ്‌ നല്കിയത്. ഒരു ക്സ്ത്യൻ പുരോഹിതൻ 18 പടി ചവിട്ടി അയ്യപ്പ ദർശനം നടത്തിയതും ഇനി ചരിത്രമാകും. നാളെ മതങ്ങൾ തമ്മിൽ പിണങ്ങുമ്പോഴും ആശൗ വിത്യാസത്തിൽ ഭിന്നിക്കുമ്പോഴും ചേർത്ത് വയ്ക്കാവുന്ന സുവർണ്ണ മുഹൂർത്തങ്ങളാണ്‌ ശബരിമലയിൽ നിന്നും കർമ്മ ന്യൂസ് പുറത്ത് വിടുന്ന മത സാഹോദര്യത്തിന്റെ ഈ ദൃശ്യങ്ങൾ. മനുഷ്യനു ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പഠിപ്പിച്ച മഹാ ഗുരുവിന്റെ മണ്ണാണ്‌ കേരളം. ലോകത്തിനു നല്കിയ സന്ദേശമാണ്‌. ഗുരു പറഞ്ഞത് ഒരു മതം എന്നത് ഹിന്ദു മതം എന്നോ മുസ്ളീം ക്രിസ്ത്യൻ മതം എന്നോ ഒന്നും അല്ല.

മനുഷ്യ മതം തന്നെയാണ്‌, മനുഷ്യനെ പലതായി വിഭജിക്കുകയും അവയുടെ നേതാക്കൾ അതിൽ നേട്ടം കൊയ്യുകയും ഒക്കെ ചെയ്യുപോൾ ജനം തമ്മിൽ തല്ലുന്നു. മത നേതാക്കൾ എന്തുകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നില്ല. ജനം ഭിന്നിച്ചും വേലികൾക്ക് അപ്പുറത്തും ഇപ്പുറത്തും നില്ക്കണം എന്നും തമ്മിൽ തല്ലണം എന്നും എന്തുകൊണ്ട് പല നേതാക്കളും ചിന്തിക്കുന്നു. ഞാൻ തന്നെയാണ്‌ നീ.. നീയാകുന്നു ഞാൻ… എന്ന ദൈവത്തിന്റെ സന്ദേശം മഹത്വരമാക്കുന്ന ശബരിമലയിലെ 2023ലെ 20തിയതിയിലെ സുപ്രഭാതത്തിനു മധുരമേറും.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

8 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

35 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

47 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago