പതിനേഴുനെ പോലീസ് വെടിവയ്ച്ച് കൊന്നതുമായി ബന്ധപ്പെട്ട് 6ദിവസവും ഫ്രാൻസ് നിന്ന് കത്തുന്നു. രാത്രിയിലും കനത്ത സുരക്ഷാ വിന്യാസമുണ്ടായിട്ടും ഫ്രാൻസിലുടനീളം കലാപങ്ങൾ തുടർന്നു. ഇന്ന് 719 പേരെ അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച പാരീസ് നഗരപ്രാന്തമായ നാൻടെറെയിൽ 17 കരൻ നഹെലിന്റെ മരണത്തെച്ചൊല്ലിയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത് . പട്ടണത്തിലെ മേയറുടെ വീട്ടിലേക്ക് കലാപകാരികൾ ഒരു കാർ ഇടിച്ചു കയറ്റി.ആക്രമണത്തിൽ ഭാര്യയ്ക്കും ഒരു കുട്ടിക്കും പരിക്കേറ്റതായി മേയർ പറഞ്ഞു. മേയർ വിൻസെന്റ് ജീൻബ്രൂൺ ട്വിറ്ററിൽ കുറിച്ചു, പ്രതിഷേധക്കാർ തന്റെ വീട്ടിലേക്ക് “ഒരു കാർ ഇടിച്ചു”, തന്റെ കുടുംബം ഉറങ്ങുമ്പോൾ “തീയിട്ടു”. എന്നും കുറിപ്പിൽ പങ്കുവയ്ച്ചു.
സ്പെഷ്യലൈസ്ഡ് എലൈറ്റ് യൂണിറ്റുകൾ, കവചിത വാഹനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെ 45,000-ലധികം പോലീസുകാർ എല്ലാം കലാപം നേരിടാൻ ഉണ്ട്.ഫ്രാൻസിലെ മൂന്ന് വലിയ നഗരങ്ങളായ പാരീസ്, ലിയോൺ, മാർസെയിൽ എന്നിവയുടെ തെരുവുകളിൽ പട്രോളിംഗ് നടത്തി.പത്ത് ഷോപ്പിംഗ് മാളുകൾ, 200 ലധികം സൂപ്പർമാർക്കറ്റുകൾ, 250 പുകയില കടകൾ, 250 ബാങ്ക് ഔട്ട്ലെറ്റുകൾ എന്നിവ ആക്രമിക്കുകയോ കൊള്ളയടിക്കുകയോ ചെയ്തതായി ധനമന്ത്രി ബ്രൂണോ ലെ മെയർ പറഞ്ഞു. പ്രതിഷേധക്കാർ ഗ്രിഗ്നിയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
മൊത്തം 450 കൂറ്റൻ കെട്ടിടങ്ങൾ കത്തിച്ചു. 5000ത്തോളം വാഹനങ്ങൾ തീയിട്ടു. 7000ത്തോളം തീവയ്പ്പുകളാണ് റിപോർട്ട് ചെയ്തത്. ഒരു 17വയസുകാരനേ പോലീസ് വെടിവയ്ച്ച് കൊന്നതിലാണ് ഫ്രാൻസിലെ ജനങ്ങൾ വൈകാരികമായി കലാപം ഉണ്ടാക്കിയത്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…