kerala

ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക് മടങ്ങിയെത്തുന്നു?

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റവിമുക്തനായ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക് മടങ്ങിയെത്തുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതോടെയാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ചുമതലകളിലേക്ക് തുരികെ എത്താൻ അവസരമൊരുങ്ങിയിരിക്കുന്നത്.

2018 സെപ്റ്റംബറിലാണ് ബലാത്സംഗ കേസിൽ പ്രതിചേർത്തതിനെ തുടർന്ന് ബിഷപ് പദവിയിൽ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ താൽക്കാലികമായി മാറ്റി നിർത്തുന്നത്. കേസില്‍ അദ്ദേഹത്തെ കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിടുകയായിരുന്നു. കോടതി വിധി വത്തിക്കാൻ അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആർച്ച് ബിഷപ് ലിയോപോൾഡോ ഗിറെല്ലി ജലന്ധർ രൂപത സന്ദർശിച്ച വേളയിലാണ് വത്തിക്കാൻ ഫ്രാങ്കോ കേസിലെ കോടതി വിധി അംഗീകരിച്ചതായി അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെയും നേപ്പാളിന്‍റെയും ചുമതലയുള്ള ബിഷപ്പാണ് ലിയോപോൾഡോ ഗിറെല്ലി. ഫ്രാങ്കോ മുളക്കൽ നേരത്തെ വഹിച്ചിരുന്ന ജലന്ധർ ബിഷപ്പ് പദവിയിലേക്ക് തന്നെ ഫ്രാങ്കോ മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് അക്കാര്യം പോപ് തീരുമാനിക്കുമെന്നായിരുന്നു മറുപടി.

ഫ്രാങ്കോ കേസിലെ കോടതി വിധി വന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വത്തിക്കാൻ വിധി അംഗീകരിച്ചെന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ കേസിൽ വിധി പറഞ്ഞത്. ജലന്ധർ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയിൽ കോട്ടയം കോൺവെൻറിലെത്തിയ പ്പോൾ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ നൽകിയ പരാതി നൽകിയിരുന്നത്. കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സർക്കാറും കന്യാസ്ത്രീയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

Karma News Network

Recent Posts

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴേക്കും ഞാൻ ആകെ തകർന്നു പോയി, കടത്തിൽ മുങ്ങിപ്പോയി- അവസ്ഥ വിവരിച്ച് മോളി കണ്ണമാലി

സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…

6 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…

23 mins ago

മന്ത്രവാദത്തിന്റെ മറവിൽ പീഡനം, പ്രതി യൂസഫ് അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവിൽ പീഡനം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പത്തിരിപ്പാല സ്വദേശി യൂസഫലി (45) ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ…

39 mins ago

മാളികപ്പുറം വന്നതും ആഘോഷിക്കപ്പെട്ടതും നിശബ്‌ദമായി ഇരുന്ന് കാണാനാകില്ല, വിധു വിൻസെന്റിന്റെ വാക്കുകൾക്ക് വിമർശനം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം സിനിമയെ കുറിച്ചുള്ള സംവിധായിക വിധു വിൻസന്റിന്റെ വിമർശനം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. മാളികപ്പുറം പോലൊരു…

1 hour ago

സോളാർ സമരം, സിപിഎം തടിയൂരി, സമരം എങ്ങനെ എങ്കിലും നിർത്തണ്ടേ എന്ന് ചോദിച്ച് ബ്രിട്ടാസിന്റെ ഫോൺ എത്തി

സോളാർ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് ഇടപെട്ടു, വെളിപ്പെടുത്തലുമായി മുതിർന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം സോളാർ സമരം ഒത്തുതീർപ്പാക്കാൻ മുൻകൈയെടുത്തത്…

2 hours ago

ഭർത്താവിന്റെ വീട്ടുകാരെ വിഷമിപ്പിച്ചുകൊണ്ടൊരു വിവാഹ മോചനം വേണ്ട, ഒടുവിൽ വർഷങ്ങൾ കാത്തിരുന്ന് വിവാഹമോചനം നേടി

രമ്യയുടെ കേസ് എന്നെ ഏൽപ്പിച്ചത് ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു സുപ്രീം കോടതി അഭിഭാഷകനായിരുന്നു... സാധാരണ കേസുകളിൽ ഉള്ള മെറ്റീരിയൽ…

3 hours ago