topnews

മാട്രിമോണിയിൽ പൈലറ്റെന്ന് വ്യാജ പ്രൊഫൈലുണ്ടാക്കി; വിവാഹാലോചന വഴി തട്ടിയത് ലക്ഷങ്ങൾ

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ പൈലറ്റ് എന്ന് നടിച്ച് വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വൈവാഹിക സൈറ്റുകൾ വഴി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വിവാഹാലോചന നടത്തിയാണ് നിരവധി സ്ത്രീകളിൽ നിന്നും ഇയാൾ ലക്ഷങ്ങൾ തട്ടിയിരുന്നത്. കേസിൽ മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസൽ (36) ആണ് അറസ്റ്റിലായത്.

ഇയാൾ അമൽ എന്ന പേരിൽ വ്യാജമായി പാസ്പോർട്ടും ആധാറും ഉണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്ത് വിവിധ ആളുകളിൽ നിന്ന് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.

വിവാഹാലോചനകൾ നടത്തി പരിചയപ്പെടുന്ന യുവതികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽനിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

ഇയാൾ സംസ്ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. എറണാകുളം പറവൂർ സ്വദേശിനിയിൽനിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

11 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

44 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

45 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago